x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​രു​വേ​ശി​യി​ൽ ഐ​ടി​ഐ സ്ഥാ​പി​ക്കും: സ​ജീ​വ് ജോ​സ​ഫ്


Published: June 13, 2026 02:32 AM IST | Updated: June 13, 2026 02:32 AM IST

ചെ​മ്പേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് ന​ന്ദി പ​റ​യു​ന്ന​തി​നാ​യി ഏ​രു​വേ​ശി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

ചെ​മ്പേ​രി ടൗ​ണി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ച എം​എ​ൽ​എ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ൽ ഐ​ടി​ഐ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. കു​ടി​യാ​ന്മ​ല ക​ല്ലേ​പ്പാ​ലം-​വ​ലി​യ​ അരീ​ക്ക​മ​ല-​ച​ളി​മ്പ​റ​മ്പ്, കൂ​ട്ടും​മു​ഖം-​ചെ​മ്പേ​രി-​ചെ​റി​യ​ അരീ​ക്ക​മ​ല, കു​ടി​യാ​ന്മ​ല-പൈ​ത​ൽ​മ​ല എ​ന്നീ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് വി​ട്ടു​കി​ട്ടു​ന്ന​തോ​ടെ അ​വ​യു​ടെ ന​വീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

സ്വീ​ക​ര​ണ യോ​ഗം യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ഏ​രു​വേ​ശി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ കാ​യ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​ക്കോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട്ട​മ​ല, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശീ ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​രി ഫ്രാ​ൻ​സി​സ്, എ​ൻ.​കെ ശ്രീ​നാ​ഥ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പൗ​ളി​ൻ തോ​മ​സ്, ര​മേ​ശ​ൻ പു​തു​ശേ​രി, ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ഷീ​ജ ജ​യിം​സ്, സാ​ലി മാ​ത്യു, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷൈ​ജു കാ​ക്ക​നാ​ട്ട്, ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി, മ​നോ​ജ് താ​ന്നി​ക്ക​ൽ, എം.​സി. രാ​ജേ​ഷ്, ഷാ​ജി വെ​ട്ടി​ക്കു​ഴി, ഷീ​ജ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up