x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​മൈ​ത്രി​യു​ടെ പു​തി​യ ബ​സ് നി​ര​ത്തി​ലി​റ​ങ്ങി

വെബ് ഡെസ്ക്
Published: September 12, 2026 10:26 PM IST | Updated: September 12, 2026 10:26 PM IST

സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ജ​ന​മൈ​ത്രി​യു​ടെ പു​തി​യ ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നെ​ടു​ങ്ക​ണ്ടം:​ ആ​ന​ക്ക​ല്ല്–​കോ​മ്പ​യാ​ർ–​നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ൽ 14 വ​ർ​ഷ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ജ​ന​മൈ​ത്രി​യു​ടെ പു​തി​യ ബ​സ് നി​ര​ത്തി​ലി​റ​ങ്ങി. കോ​മ്പ​യാ​ർ ജ​ന​മൈ​ത്രി ഓ​ഫീ​സ് മു​റ്റ​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദേ​ശ​ത്തെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 2012ലാ​ണ് ജ​ന​മൈ​ത്രി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

പ​ഴ​യ ബ​സ് വി​റ്റു​കി​ട്ടി​യ 13.75 ല​ക്ഷം രൂ​പ​യും സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ലാ​ഭ​മാ​യ 20 ല​ക്ഷം രൂ​പ​യും അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച 15 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് 48.75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ ബ​സ് വാ​ങ്ങി​യ​ത്. ജ​ന​മൈ​ത്രി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up