x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടം നി​ല​ച്ച് ജ​വാ​ൻ ബ​സ്

വെബ് ഡെസ്ക്
Published: August 6, 2026 03:42 AM IST | Updated: August 6, 2026 03:42 AM IST

ജവാൻ ബസ്

നി​ല​ച്ച​ത് 20 വ​ർ​ഷ​ത്തെ സ​ർ​വീ​സ്

തൃ​ശൂ​ർ: അ​രി​ന്പൂ​ർ- കൈ​പ്പി​ള്ളി മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി നി​ർ​ത്ത​ലാ​ക്കി​യെ​ന്ന് ആ​രോ​പ​ണം. ഇ​രു​പ​ത് വ​ർ​ഷ​മാ​യി ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജ​വാ​ൻ ബ​സി​ന്‍റെ ഓ​ട്ട​മാ​ണ് നി​ല​ച്ച​ത്. തൃ​ശൂ​രി​ൽ നി​ന്ന് മു​ക്കാ​ട്ടു​ക​ര, നെ​ല്ല​ങ്ക​ര വ​ഴി മ​ണ്ണു​ത്തി​യി​ലേ​ക്കും തൃ​ശൂ​രി​ൽ നി​ന്ന് കൊ​ക്കാ​ല, കു​ന്ന​ത്ത​ങ്ങാ​ടി വ​ഴി കൈ​പ്പി​ള്ളി​യി​ലേ​ക്കും മൂ​ന്നു വീ​തം സ​ർ​വീ​സു​ള്ള ബ​സാ​ണി​ത്. 2004 ലാ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​ട​മ എ​ൻ.​എ​സ്. സ​ന്തോ​ഷി​ന് പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ച​ത്. 2010 മു​ത​ൽ സ്ഥി​രം പെ​ർ​മി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ ഇ​ത്ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ ഈ ​വ​ഴി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ ഒ​രേ​സ​മ​യം ര​ണ്ട് ബ​സ് പാ​ടി​ല്ലെ​ന്ന കോ​ട​തി​വി​ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പെ​ർ​മി​റ്റ് നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ ഈ ​റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. സ്ഥി​രം പെ​ർ​മി​റ്റ് വൈ​കി​യ​തോ​ടെ ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി താ​ത്ക്കാ​ലി​ക പെ​ർ​മി​റ്റി​ലാ​ണ് ഓ​ടി​യി​രു​ന്ന​ത്. തൃ​ശൂ​ർ-​മ​ണ്ണു​ത്തി റൂ​ട്ടി​ൽ പ്ര​ധാ​ന റോ​ഡി​ലൂ​ടെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​വ​ർ​ലാ​പ്പിം​ഗ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പെ​ർ​മി​റ്റ് പു​നഃ​സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രും.

പു​തി​യ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്പോ​ൾ പ​രി​വാ​ഹ​ൻ സൈ​റ്റി​ൽ ഈ ​ബ​സി​ന് പെ​ർ​മി​റ്റ് ഉ​ണ്ടെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ത് മാ​റ്റാ​തെ പു​തി​യ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. തൃ​ശൂ​രി​ൽ​നി​ന്ന് നെ​ല്ല​ങ്ക​ര, മു​ക്കാ​ട്ടു​ക്ക​ര, വെ​ള്ളാ​നി​ക്ക​ര, മ​ട​ക്ക​ത്ത​റ തു​ട​ങ്ങി​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും ജ​വാ​ൻ ബ​സാ​ൻ പ്ര​യോ​ജ​ന​പ്പ​ട്ടി​രു​ന്നു. ബ​സ് സ​ർ​വീ​സ് തു​ട​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Jawan bus

Recent News

Corehub Up