കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ദിനപത്രത്തിന്റെ ലേഖകനുമായ സുരേഷ് ഇ. നായർ ട്രെയിൻ തട്ടി മരിച്ചു. തിരുന്നാവായ റെയിൽവേ സ്റ്റേഷന് സമീപം റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ-യശ്വന്തപുരം ട്രെയിൻ തട്ടിയാണ് മരണം. എടപ്പാൾ മുതൂർ സ്വദേശിയായ സുരേഷ് ഇ. നായർ കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റും വട്ടക്കുളം പോസ്റ്റ് ഓഫിസിലെ ജീവനക്കാരനും കാറ്ററിംഗ് സംഘടനാ സംസ്ഥാന ഭാരവാഹിയുമായിരുന്നു. ഭാര്യ: രഞ്ജുഷ. മക്കൾ:ശിവാനുഷ്, ശിവദേവ്.
Tags :