നെന്മാറ: സീറോ മലബാർ ഗ്ലോബൽ മാതൃവേദി മേലാർകോട് ഫൊറോന നടത്തിയ "ജ്വാല 2025' കൺവൻഷൻ നെന്മാറ ക്രിസ്തുരാജ പള്ളിയിൽ നടത്തി. മാതൃവേദി ഫൊറോന ഡയറക്ടറും ക്രിസ്തുരാജ പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് മെർലി ബേബി അധ്യക്ഷത വഹിച്ചു.
വിശ്വാസ പരിശീലനവേദി ഡയറക്ടർ ഫാ. ജെയിംസ് ചക്കിയത്, രൂപത അനിമേറ്റർ സിസ്റ്റർ ലിയറോസ് സിഎച്ച്എഫ്, രൂപത പ്രസിഡന്റ് സോളി തോമസ്, സിസ്റ്റർ രഞ്ജന സിഎച്ച്സി, ജിനി ജോസഫ്, ജിനി സജീഷ്, ജിജി ടോമി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു. സ്നേഹവിരുന്നോടെ പരിപാടിക്കു സമാപനമായി.
Tags : local nattuvishesham Jwala