x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടു ന​ൽ​കി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​

വെബ് ഡെസ്ക്
Published: July 21, 2026 12:48 AM IST | Updated: July 21, 2026 12:48 AM IST

മ​ണ്ണ​ഞ്ചേ​രി: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടു ന​ൽ​കി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം കെ.​സി. വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. എ.​ഡി. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി ചെ​മ്മ​ണ്ണൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​റ്റ​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഓ​ടിക്ക​ളി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മി​ച്ച് അ​ച്ഛ​നെ സ​ഹാ​യി​ക്കു​ന്ന പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് വീ​ടു​ ന​ൽ​കി​യ​ത്. ഇ​ല​ക്‌​ട്രി​ക് ജോ​ലി​ക​ൾ ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന ത​ന്‍റെ അ​ച്ഛ​ന് വ​ലി​യൊ​രു ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്ന​തോ​ടെ​ ജോ​ലി​ക​ൾ ചെ​യ്യാ​നാ​യി​ല്ല. കി​ട​പ്പാ​ടം പ​ണ​യം വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​വും വ​ന്നു. അ​ച്ഛ​ന്‍റെ ക​ഷ്‌​ട​പ്പാ​ടു​ക​ൾ ക​ണ്ട ആ ​കൊ​ച്ചു മി​ടു​ക്കി ആ​ദ്യ​മൊ​ക്കെ അ​ച്ഛ​ന് സ​ഹാ​യി​യാ​യി. പി​ന്നെ​യാ​ണ് നി​ർ​മാ​ണ​ത്തി​ൽ എ​ത്തി​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത കൂ​ടി​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചുവ​രി​ക​യാ​ണ് കു​ടും​ബം. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​കു​ടും​ബ​ത്തി​ന്‍റെ നി​സാ​ഹാ​വ​സ്ഥ അ​റി​ഞ്ഞ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ത്തി​നു വേ​ണ്ടി മു​ന്നി​ട്ടി​റ​ങ്ങി. 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. കെ.​വി. മേ​ഘ​നാ​ദ​ൻ, ബ​ബി​ത ജ​യ​ൻ, സി​നി​മോ​ൾ സു​രേ​ഷ്, സ​ൽ​മ അ​സീ​സ്, ബി. ​അ​ൻ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up