പൊന്നാനി: കാപ്പ കേസ് പ്രതി അറസ്റ്റില്‍. പാലപ്പെട്ടി ദുബായപ്പടിയില് താമസിച്ചിരുന്ന കപ്പൂരിന്റെ അന്‍സാര്‍ എന്ന മങ്കാത്ത അന്‍സാറിനെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. ജില്ലയില്‍ പ്രവേശിക്കുന്നതിനു ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് അര്‍സാര്‍ അര്‍ധരാത്രിയില്‍ പൊന്നാനിയില്‍ എത്തിയത് അറിഞ്ഞാണ് പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ദേശീയപാതയില്‍ വാഹനങ്ങളില്‍നിന്ന് മോഷണം, മുല്ല റോഡില്‍ വീട് കുത്തി തുറന്നു മോഷണം, യുവാവിനെ പട്ടിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അന്‍സാര്‍.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പൊന്നാനി പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews arrested