x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ക്കാ​ത്തോ​ട് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 22, 2026 11:05 PM IST | Updated: July 22, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

വൈക്കം:​ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ർ​മി​റ്റി​ല്ലാ​ത്ത ക​ക്കാ​ത്തോ​ട് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡി​നു സ​മീ​പം ചേ​ര​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് 3.5 ട​ൺ ക​ക്കാ​ത്തോ​ട് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ക്ക​സം​ഘ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന ക​ട​ത്ത് പെ​ർ​മി​റ്റ് ഇ​ല്ലാ​തെ​യാ​ണ് ക​ക്കാ​ത്തോ​ട് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് 200 കി​ലോ​യി​ൽ കൂ​ടു​ത​ൽ ക​ക്ക​യോ ക​ക്കാ​തോ​ടോ ക​ക്ക ഇ​റ​ച്ചി​യോ ജ​ല​മാ​ർ​ഗ​മോ ക​ര​മാ​ർ​ഗ​മോ കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ പെ​ർ​മി​റ്റ്‌ നി​ർ​ബ​ന്ധ​മാ​ണ്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ലും പെ​ർ​മി​റ്റ്‌ ഇ​ല്ലാ​തെ ക​ക്കാ​തോ​ട് ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

ഫി​ഷ​റീ​സ് വ​കു​പ്പ് ന​ൽ​കു​ന്ന പെ​ർ​മി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ക്ക സം​ഘ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന പാ​സ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ക​ക്കാ​തോ​ട് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളി​ല്ലാ​തെ വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡ് ഭാ​ഗ​ത്ത് വാ​ഹ​ന​ത്തി​ൽ ക​ക്കാതോ​ട് ക​യ​റ്റി പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കെ​ഐ​എ​ഫ്എ ആ​ക്ട് (KIFA act) പ്ര​കാ​രം 15,900 രൂ​പ പി​ഴ ഈ​ടാ​ക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട്ട​യം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​ കൃ​ഷ്ണ​കു​മാ​രി​യു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൈ​ക്കം ഫി​ഷ​റീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മ​റ്റം മെ​റി​റ്റ് കു​ര്യ​ൻ, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ സി.​കെ. ​സ്മി​ത, ജി​ഷ്ണു, ഗി​രീ​ഷ്, വി​പി​ൻ, സ്വാ​തി​ഷ് എന്നിവർ പ​ങ്കെ​ടു​ത്തു.

Tags : smuggled NattuVishasham DistrictNews

Recent News

Corehub Up