x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്: എ​ൽ​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി​ക​ളാ​യി


Published: November 15, 2025 06:02 AM IST | Updated: November 15, 2025 06:02 AM IST

വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ നേ​താ​ക്ക​ൾ ക​ൽ​പ്പ​റ്റ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ത്ത​റ ഒ​ഴി​കെ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് നേ​താ​ക്ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, എം. ​മ​ധു, മ​ഹി​ത മൂ​ർ​ത്തി, പി.​കെ. അ​നി​ൽ​കു​മാ​ർ, കെ. ​സു​ഗ​ത​ൻ, ഷാ​ജി ചെ​റി​യാ​ൻ, എം. ​സെ​യ്ത്, കെ. ​ര​മേ​ശ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

16 ഡി​വി​ഷ​നു​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ. ഇ​തി​ൽ 12 എ​ണ്ണ​ത്തി​ൽ സി​പി​എ​മ്മും ര​ണ്ട് സീ​റ്റി​ൽ സി​പി​ഐ​യും ഒ​ന്നു​വീ​തം ഡി​വി​ഷ​നു​ക​ളി​ൽ ആ​ർ​ജെ​ഡി​യും എ​ൻ​സി​പി-​എ​സും മ​ത്സ​രി​ക്കും.

കെ. ​സ​തി(​പ​ടി​ഞ്ഞാ​റ​ത്ത​റ-​പ​ട്ടി​ക​വ​ർ​ഗ സ്ത്രീ), ​നി​ഷ​മോ​ൾ(​കു​പ്പാ​ടി​ത്ത​റ-​വ​നി​ത), ഇ.​കെ. രേ​ണു​ക(​വെ​ങ്ങ​പ്പ​ള്ളി-​വ​നി​ത), പി.​എം. സ​ന്തോ​ഷ്കു​മാ​ർ(​മ​ട​ക്കി​മ​ല-​ജ​ന​റ​ൽ), സി.​എം. സു​മേ​ഷ്(​മു​ട്ടി​ൽ-​ജ​ന​റ​ൽ), ബീ​ന മാ​ത്യു(​വാ​ഴ​വ​റ്റ-​വ​നി​ത), ടി.​എ​സ്. ബി​ന്ദു(​അ​ര​പ്പ​റ്റ-​വ​നി​ത), സ​ജി​ത്ത്(​മൂ​പ്പൈ​നാ​ട്-​പ​ട്ടി​ക​ജാ​തി), അ​ബ്ദു​റ​ഹ്മാ​ൻ(​ചൂ​ര​ൽ​മ​ല-​ജ​ന​റ​ൽ), മേ​രി​ക്കു​ട്ടി(​ചാ​രി​റ്റി-​വ​നി​ത), എം.​വി. വി​ജേ​ഷ്(​വൈ​ത്തി​രി-​ജ​ന​റ​ൽ) എ​ന്നി​വ​രാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ. കോ​ട്ട​ത്ത​റ​യി​ലെ (വ​നി​ത) സ്ഥാ​നാ​ർ​ഥി​യെ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും.

ജ​യിം​സ് ചാ​ക്കോ(​തൃ​ക്കൈ​പ്പ​റ്റ-​ജ​ന​റ​ൽ), സീ​മ വേ​ണു​ഗോ​പാ​ൽ(​ത​രി​യോ​ട്-​വ​നി​ത) എ​ന്നി​വ​രാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ. എ​ൻ​സി​പി-​എ​സി​ലെ സി.​എം. ശി​വ​രാ​മ​ൻ പൊ​ഴു​ത​ന​യി​ൽ(​ജ​ന​റ​ൽ) ജ​ന​വി​ധി തേ​ടും. ആ​ർ​ജെ​ഡി​യി​ലെ അ​ജ്മ​ൽ സാ​ജി​ത്(​മേ​പ്പാ​ടി-​ജ​ന​റ​ൽ) മ​ത്സ​രി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ യു​ഡി​എ​ഫ് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : Kalpetta Local News Wayanad Nattuvishesham

Recent News

Corehub Up