പാലാ കാനാട്ടുപാറയില്‍ പൂട്ടിയ യാര്‍ഡ് തുറക്കാനുള്ള തീരുമാനത്തിനെതിരേ പുഞ്ചിരികവലയില്‍ പൗരവലിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗം മുണ്ടാങ്കല്‍ പള
പാലാ: കാനാട്ടുപാറയില്‍ പൂട്ടിയ യാര്‍ഡ് തുറക്കാനുള്ള തീരുമാനത്തിന് എതിരേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളാൻ വലിയ എംസിഎഫ് നിര്‍മിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരേയും പ്രദേശവാസികള്‍ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി പുഞ്ചിരിക്കവലയില് പൗരാവലിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ ജെ. പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മുണ്ടാങ്കല്‍ പള്ളി വികാരി ഫാ. ജോര്‍ജ് പഴയപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഒന്നര പതിറ്റാണ്ട് മുന്‍പ് അടച്ചുപൂട്ടിയ ഡമ്പിംഗ് യാര്‍ഡ് വീണ്ടും തുറക്കാനുള്ള നഗരസഭയുടെ നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നഗരസഭാ കൗണ്‍സിലര്‍മാരും പ്രസംഗിച്ചു.
Tags :