x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രി ഫെ​സ്റ്റ് ഇ​ന്ന്

വെബ് ഡെസ്ക്
Published: July 12, 2026 12:08 AM IST | Updated: July 12, 2026 12:08 AM IST

പ്രതീകാത്മക ചിത്രം

പാ​ലാ: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​ഗ്രി​മ കാ​ര്‍​ഷി​ക ന​ഴ്‌​സ​റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​മ​റ്റം ക​ര്‍​ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​നും അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രി ഫെ​സ്റ്റ് ഇ​ന്ന് കാ​ഞ്ഞി​ര​മ​റ്റ​ത്ത് ന​ട​ക്കും. രാ​വി​ലെ 6.30 ന് ​പാ​രി​ഷ് ഹാ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ അ​ഗ്രി​ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​മ​റ്റം പ​ള​ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ നി​ര്‍​വ​ഹി​ക്കും. പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സീ​സ് ഇ​ട​ത്തി​നാ​ല്‍ ആ​ദ്യ വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ക്കും.

ഫെ​ഡ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​ക വി​ക​സ​ന സം​ഗ​മ​ത്തി​ല്‍ പി​എ​സ്ഡ​ബ്‌​ള്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തോ​മ​സ് മാ​മ്പു​ഴ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​ത സം​രം​ഭ​മാ​യ പാ​ല​നോ​വ ഫു​ഡ്‌​സി​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​നം ഫെ​ഡ​റേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ലും കാ​ന്‍​വേ റം​ബു​ട്ടാ​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​നം പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പു​ളി​യ്ക്ക​പ​റ​മ്പി​ലും നി​ര്‍​വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30 വ​രെ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള ഉ​ണ്ടാ​യി​രി​ക്കും.

Tags : Agri Fest Nattuvishesham District news

Recent News

Corehub Up