പ്രകൃതിദുരന്തബാധിത കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ നിർവഹിക്കുന്നു.
ഉദയഗിരി: ഉദയഗിരി ഗ്രാമപഞ്ചായത്തിന്റെയും എറണാകുളം ഗൂംജ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രകൃതിദുരന്തബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിൽ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത 450ലേറെ കുടുംബങ്ങൾക്കാണ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ കിറ്റുകൾ വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കോ-ഓർഡിനേറ്റർ വി.കെ. പ്രവീൺ പദ്ധതി വിശദീകരിച്ചു. ഷീൻ തെക്കേൽ, സിന്ധു തോമസ്, സരിത ജോസ്, ജോയി പള്ളിപ്പറമ്പിൽ, ജയ്സി ജോസ്, ഷീബ ഡാനി, പ്രീത സുരേഷ് എന്നിവർ പ്രസംഗിച്ചു.
Tags : natural disasters.