കിഴക്കനേല കിഴക്ക് ശ്രീമഹാദേവ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷികം താലൂക്ക് യൂണിയന് പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്യുന്നു.
പാരിപ്പള്ളി:എന്‍എസ്എസ് ദീര്‍ഘവീക്ഷണത്തോട് കൂടി പൊതുസമൂഹത്തിനും സമുദായ അംഗങ്ങള്‍ക്കും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് എന്‍എസ്എസ് ചാത്തന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ്. കിഴക്കനേല കിഴക്ക് ശ്രീമഹാദേവ എന്‍എസ്എസ് കരയോഗത്തിന്റെ മൂന്നാം വാര്‍ഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി അശോക് കുമാര്‍ കരയോഗത്തിലെ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.
താലൂക്ക് ഭരണസമിതി അംഗം ജയചന്ദ്രന് കിഴക്കനേല പഠനോപകരണങ്ങള്‍ സമ്മാനിച്ചു. ഇലക്ട്രോള്‍ മെമ്പര്‍ ദേവദാസ്, കരയോഗം സെക്രട്ടറി കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണന് നായര്‍, ട്രഷറര്‍ എസ്. പ്രസന്നകുമാര്‍, ജോ. സെക്രട്ടറി ജയചന്ദ്രബാബു, വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണന്, ശശിധരന് പിള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കരയോഗ ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണവും ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews Annual Meeting