കട്ടപ്പന മുനിസിപ്പാലിറ്റിയെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ
കട്ടപ്പന: മുനിസിപ്പാലിറ്റിയെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ, നഗരസഭാധികൃതർക്ക് നിവേദനം നൽകി.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ബൈജു ഏബ്രഹാം, യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ, പിആർഒ അനിൽ പുനർജനി എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, സെക്രട്ടറി അജി കെ. ഫിലിപ്പ്, സൂപ്രണ്ട് എസ്.എസ്. ശ്യാം എന്നിവർക്ക് നിവേദനം നൽകിയത്.
Tags : Kattappana nattuvishesham local news