x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത സെ​ന​റ്റും തെ​ര​ഞ്ഞെ​ടു​പ്പും


Published: January 13, 2026 05:01 AM IST | Updated: January 13, 2026 05:01 AM IST

കോ​ട്ട​യം: കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത വാ​ര്‍ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. വി​മ​ല​ഗി​രി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​നം കോ​ട്ട​യം മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് അ​ല്‍ഫോ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വി​യാ​നി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നു വി​ന്‍സെ​ന്‍റ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫെ​ര്‍ണാ​ണ്ട​സ് കോ​ട്ട​മേ​ട്, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ മേ​രി ജ്യോ​തി​സ്, സെ​ക്ര​ട്ട​റി അ​ഞ്ജ​ന ഷാ​ജി, ട്ര​ഷ​റ​ര്‍ പി.​ബി. ബി​ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​സി​വൈ​എ​മ്മി​ന് പുതു​നേ​തൃ​ത്വം

കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി വി. ​രാ​ജ​യെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​ഞ്ജ​ന ഷാ​ജി​യെ​യും ട്ര​ഷ​റ​റാ​യി പി.​ബി. ബി​ജി​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: ബ്ലെ​സി​മോ​ള്‍ ദേ​വ​സ്യ, ജോ​ബി​ന്‍ രാ​ജ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍) ധ​ന്യ മോ​ഹ​ന്‍രാ​ജ്, ആ​ല്‍ഫ്ര​ഡ് ടി. ​ബി​നോ (സെ​ക്ര​ട്ട​റി​മാ​ര്‍) ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ (സം​സ്ഥാ​ന സി​ന്‍ഡി​ക്കേ​റ്റ് അം​ഗം).

Tags : nattu vishesham KCYM Vijayapuram

Recent News

Corehub Up