നെയ്യാറ്റിന്‍കര: ഇക്കഴിഞ്ഞ മുപ്പതിനകം ആറാലുംമൂട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡി (കെഎഎല്‍) ലെ ജീവനക്കാര്‍ക്ക് ശന്പളകുടിശികയില് അനുകൂല നിലപാട് പരിഗണിക്കാമെന്ന മാനേജ്മെന്റ് വാഗ്ദാനം പാലിക്കപ്പെട്ടില്ല. നേരത്തെ താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ച ജീവനക്കാര്‍ നാളെ മുതല്‍ വീണ്ടും സമരം തുടരാന്‍ സാധ്യത.
വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലിലെ ജീവനക്കാര്‍ക്ക് 13 മാസത്തെ ശന്പളം കുടിശിക. 58 സ്ഥിരം ജീവനക്കാര്‍ മുതല്‍ ദിവസവേതന തൊഴിലാളികള്‍വരെ ബുദ്ധിമുട്ടിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും കെഎഎല്ലിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. കെഎഎല്ലിന്റെ നാലര ഏക്കറോളം ഭൂമി വിഴിഞ്ഞം കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന് സ്ഥാപിക്കുന്നതിനു പാട്ടത്തിനു നല്‍കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
കെഎഎല്ലിനെ സമഗ്രമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റ (കെഎസ്ഐഇ) ഡിന്റെ സിഎഫ്എസ് പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുകയോ കെഎസ് ഐഇയുടെ അനുബന്ധ സ്ഥാപനമായോ പ്രവർത്തന ഘടകമായോ ഏറ്റെടുത്ത് പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിഗണിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കുവരെ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് 22ന് എംഡിയെ തടഞ്ഞുവച്ച് സമരം നടത്തിയത്. തുടര്‍ന്നു നെയ്യാറ്റിന്‍കര പോലിസെത്തി എംഡിയുമായി ചര്‍ച്ച നടത്തുകയും ഇക്കഴിഞ്ഞ 30 ശന്പളക്കുടിശികയില് നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയുമായിരുന്നു.
Tags :