x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ത്വം: പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം​ലീ​ഗ്


Published: March 7, 2026 01:53 AM IST | Updated: March 7, 2026 01:53 AM IST

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കേ​ര​ള കോ​ൺ‌​ഗ്ര​സ് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം​ലീ​ഗ്. 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ വോ​ട്ടാ​ണെ​ന്ന സൂ​ച​ന നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​പി. ജോ​സ​ഫാ​യി​രു​ന്നു തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ​യും കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന ജോ​സ​ഫ് വി​ഭാ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ് മു​സ്‌​ലിം​ലീ​ഗ് മ​ണ്ഡ​ലം അ​ടി​യ​ന്തി​ര യോ​ഗ പ്ര​മേ​യ​ത്തി​ന് ആ​ധാ​ര​മാ​യ​ത്. കോ​ൺ​ഗ്ര​സോ ലീ​ഗോ തൃ​ക്ക​രി​പ്പൂ​ർ സീ​റ്റ് ഏ​റ്റെ​ടു​ക്കാ​തെ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് ന​ൽ​കി​യാ​ൽ പാ​ർ​ട്ടി അ​ണി​ക​ൾ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്ന​താ​യി ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് ലോ​ക് സ​ഭ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​തു പോ​ലെ തൃ​ക്ക​രി​പ്പൂ​രി​ൽ കോ​ൺ​ഗ്ര​സോ ലീ​ഗോ മ​ത്സ​രി​ച്ചാ​ൽ യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ല​യി​രു​ത്തി.

 

Tags : Kerala Congress nattuvishesham local news

Recent News

Corehub Up