വാര്‍ഷികം മുന്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: റംബുട്ടാന്, അവക്കാഡോ, മംങ്കോസ്റ്റിന്‍, ദുരിയാന്‍ തുടങ്ങിയ എക്സോട്ടിക് ഫ്രൂട്ട്സ് കൃഷിയിലാണ് കേരളത്തിന്റെ ഭാവിയെന്ന് മുന്‍ മന്ത്രി പി.ജെ. ജോസഫ്. തെനംകുന്നില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ അഞ്ചാമത് വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിമാലിയില്‍ ഫ്രൂട്ട്സ് വാലി ആരംഭിച്ചിരിക്കുന്ന അവക്കാഡോ റിസേര്‍ച്ച് സെന്ററും, പുതിയ പഴവര്‍ഗങ്ങളെ പരിചയപ്പെടുത്തുന്നതിനും, ചെറുകിട കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും മലബാര്‍ ഫുഡ്സില്‍ നടത്തിയ അവക്കാഡോ, ദുരിയാന്‍ തുടങ്ങിയ ഫെസ്റ്റുകളും മാത്യകാപരമാണെന്ന് ജോസഫ് പറഞ്ഞു. ഫ്രൂട്ട്സ് ക്യഷിക്ക് ഏറ്റവും അത്യാവശ്യമായ ജലസേചനത്തിന് കര്‍ഷകര്‍ക്ക് സഹായമാകാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
പൈനാപ്പിള്‍ കര്‍ഷക അവാര്‍ഡ് ജേതാവ് സിബി ജോര്‍ജ് കദളിക്കാട്ടില്‍, ദിവ്യരക്ഷാലയം സ്ഥാപകന്‍ ടോമി ഓടയ്ക്കല്‍, മികച്ച എക്സോട്ടിക്ക് ഫ്രൂട്ട്സ് വനിതാ കര്‍ഷക ജെസി ജോസ് പുളിമൂട്ടില്‍, മികച്ച വ്യവസായി യുവകര്ഷകന് അമല്‍ ജോണ്‍ ജില് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
അര്‍ബന്‍ ബാങ്ക് ചെയര്മാന് വി.വി. മത്തായി, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ആതിര ജോസ്ലെറ്റ്, ഹോട്ടല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. എന്‍. ബാബു, മലബാര്‍ കമ്പനി ഡയറക്ടര്‍മാരായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ഡോ. ചിന്തു ജോസ്, ബിനു മണ്ണൂര്‍, ജോസ് മുഴുത്തേറ്റ്, മാനേജര്‍ എന്‍.എസ്. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews