x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തെ ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റും: മന്ത്രി

വെബ് ഡെസ്ക്
Published: July 25, 2026 12:33 AM IST | Updated: July 25, 2026 12:33 AM IST

ക​ള​ൻ​തോ​ട് എം​ഇ​എ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച "പ്ര​ചോ​ദ​നം 2026' പ​രി​പാ​ടി മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ക്കം: കേ​ര​ള​ത്തി​ലെ വ​ലി​യ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റു​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു.

ഇ​തി​നാ​വ​ശ്യ​മാ​യ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ അ​ക്കാ​ദ​മി​ക് ഷെ​ഡ്യൂ​ളും സി​സ്റ്റ​വും പൂ​ർ​ണ​മാ​യി മാ​റ്റി​യെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും, ക​ള​ൻ​തോ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള അ​ഞ്ച്, ആ​റ്, ഏ​ഴ്. എ​ട്ട് വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും, ക​ള​ൻ​തോ​ടി​ലെ ഓ​ട്ടോ റി​ക്ഷാ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ക​ള​ൻ​തോ​ട് എം​ഇ​എ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച "പ്ര​ചോ​ദ​നം 2026' പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ൽ സ​ർ​ക്കാ​ർ മാ​ത്ര​മ​ല്ല, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കു​മു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സാ​ധ്യ​ത​യാ​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ന​മ്മു​ടെ കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പു​റ​ത്തു​പോ​യി പ​ഠി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കു​ട്ടി​ക​ളെ പു​റ​ത്തേ​ക്ക് എ​ങ്ങ​നെ പ​റ​ഞ്ഞ​യ​ക്കാ​മെ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് കേ​ര​ള​ത്തി​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന സ്റ്റു​ഡ​ന്‍റ്സ് ഡൈ​വേ​ഴ്സി​റ്റി കേ​ര​ള​ത്തി​ലി​ല്ല. പു​റ​ത്ത് നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ള​ജി​ലെ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു. സ​മീ​പ പ്ര​ദേ​ശ​ത്തെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​രാ​യ ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് മെ​മെ​ന്‍റോ​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up