ശനിവാരൻ പൊറ്റയിൽ നിർമാണം പൂർത്തിയ സ്നേഹവീടിന്റെ താക്കോൽ വീരമ്മാളിനു കെ. സുധീർ കൈമാറുന്നു.
ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്ത് സേവാഭാരതി, മാക്സ്ട്രോൺ അസോസിയേറ്റും സംയുക്തമായി ശനിവാരൻപൊറ്റയിൽ നിർമിച്ച സ്റ്റേഹവീട് രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ കാര്യാവാഹക് കെ. സുധീർ വിരമ്മാളിനു താക്കോൽദാനം നൽകി ഉദ്ഘാടനം ചെയ്തു.
മാക്സ് ട്രോൾ അസോസിയേറ്റ് പ്രതിനിധി വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രവീണ പ്രസംഗിച്ചു. അന്തിയുറങ്ങാൻ സ്ഥലമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ വീരമ്മാളിന് അഞ്ചുലക്ഷംരൂപ ചെലവിലാണ് സുരക്ഷിത സ്നേഹവീട് ഒരുക്കിയത്. താക്കോൽദാന ചടങ്ങിൽ നാട്ടുകാരും പങ്കെടുത്തു.
Tags : Nattuvishesham District News