ഭരണങ്ങാനം: ലോകകപ്പ് ഫുട്ബോള്‍ ലഹരിക്കൊപ്പം വണ്‍ മില്യന്‍ തൂഫാന് ഗോള്‍സ് വേള്‍ഡ് കപ്പ് 2026 സ്കൂള്‍ പദ്ധതിക്കു തുടക്കംകുറിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഹെഡ്മാസ്റ്റര് പി.ഐ. ബെന്നിച്ചന് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.
സ്കൂളില്‍ പ്രത്യേകം തയാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം നല്കി. കുട്ടികള്‍ അര്‍ജന്റീന, ബ്രസീല്‍, സ്പെയിന്, പോര്‍ച്ചുഗല്‍ രാജ്യങ്ങളുടെ ജേഴ്സികള്‍ അണിഞ്ഞാണ് അണിനിരന്നത്. മൊബൈല്‍ ഗെയിമിനും മറ്റു ലഹരികള്‍ക്കും അടിമയാകാതെ ഫുട്ബോള്‍ ഒരു ലഹരിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി പുതുതായി നിര്‍മ്മിച്ച ഫുട്ബോള്‍ ഗോള്‍ പോസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. കായികാധ്യാപിക സൈബി ജോസഫിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിനു തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിന് പോള്‍, മഞ്ജു ഡേവീസ്, കെ.വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അരുവിത്തുറ: തൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് എച്ച്എസ്എസിൽ വൺ മില്യൺ ഗോൾ ലക്ഷത്തിലേക്കുള്ള ഗോൾ 2026 പരിപാടി സംഘടിപ്പിച്ചു. സീനിയർ അധ്യാപകൻ സന്തോഷ് തോമസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർഥികൾ വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്സികളിണിഞ്ഞ് ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു. പെനാൽറ്റി ഷൂട്ടൗട്ട് പരിപാടിയുടെ പ്രധാന ആകർഷണമായി.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ ലഹരിക്കെതിരേ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. അധ്യാപകരായ ബീന സേവ്യർ, ജോബി ജോസഫ്, ഇ.ടി. ജോസഫ്, അനി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : goals Nattuvishesham District news