x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തിച്ചി​കി​ത്സ തുടങ്ങി


Published: November 4, 2025 10:58 PM IST | Updated: November 4, 2025 10:58 PM IST

ഉ​പ്പു​ത​റ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫാ​ർമ​സി​യു​ടെ​യും കി​ട​ത്തിച്ചി​കി​ത്സ​യു​ടെ​യും മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി

ഉ​പ്പു​ത​റ: ഉ​പ്പു​ത​റ​യി​ലെ ബ്ലോ​ക്ക് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റിൽ സി​വി​ൽ സ​ർ​ജ​ൻ ചാ​ർ​ജെ​ടു​ത്ത് ര​ണ്ടു മാ​സം പി​ന്നി​ട്ട​തോ​ടെ കി​ട​ത്തിച്ചി​കി​ത്സ​യും ആ​രം​ഭി​ച്ചു. 2024 ഒ​ക്ടോ​ബ​ർ നാ​ലി​ന് നി​ല​ച്ച കി​ട​ത്തിച്ചി​കി​ത്സ​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

2024 ഒ​ക്ടോ​ബ​ർ നാ​ലി​ന് സി​വി​ൽ സ​ർ​ജ​ൻ സ്ഥ​ലം മാ​റി പോ​യ​തോ​ടെ​യാ​ണ് ഉ​പ്പു​ത​റ സിഎ​ച്ച്സിയി​ൽ കി​ട​ത്തിച്ചി​കി​ത്സ മു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഒ​പി മാ​ത്ര​മാ​യി. ഇ​തോ​ടെ വി​വാ​ദ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ഉ​ട​ലെ​ടു​ത്തു. ര​ണ്ടു മാ​സം മു​മ്പ് സി​വി​ൽ സ​ർ​ജ​നാ​യി ഡോ. ​മി​നി മോ​ഹ​ൻ ചാ​ർ​ജെ​ടു​ത്തു. ഒ​പി​യും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും സ​ജീ​വ​മാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ കി​ട​ത്തിച്ചി​കി​ത്സ​യ്ക്ക് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​ൻ ഡോ. ​മി​നി മോ​ഹ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ട​ത്തിച്ചി​കി​ത്സ​യ്ക്ക് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ സി​വി​ൽ സ​ർ​ജ​നെ കൂ​ടാ​തെ നാ​ലു ഡോ​ക്ട​ർ​മാ​ർ കൂ​ടി സേ​വ​നം ചെ​യ്യാ​നെ​ത്തി​യ​തി​നാ​ൽ കി​ട​ത്തിച്ചി​കി​ത്സ വേ​ഗം ആ​രം​ഭി​ക്കു​വാ​ൻ ക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം പ​ണി പൂ​ർ​ത്തി​യാ​യ പു​തി​യ ഫാ​ർ​മ​സി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഫാ​ർ​മ​സി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹെ​ൽ​ത്ത് കൗ​ണ്ട​ർ, വാ​ർ​ഡ് ന​വീ​ക​ര​ണം, വെ​യി​റ്റിം​ഗ് ഏ​രി​യാ, സ്നാ​ക് ബാ​ർ, വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ്് പ്ലാ​ന്‍റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡിഎംഒ ​ഡോ.​സു​രേ​ഷ് വ​ർ​ഗീ​സ്, ക​ട്ട​പ്പ​ന ബി​ഡിഒ ​സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ​യിം​സ് കെ. ​ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​നി​ക്സ​ൺ, എം.ടി. മ​നോ​ജ്, സ​ബി​ത ബി​നു, ഡോ. ​മി​നി മോ​ഹ​ൻ, സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ലാ​ൽ ഏ​ബ്ര​ഹാം, സ​ജി​ൻ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Upputhara nattuvisesham local news

Recent News

Corehub Up