x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കൊ​ടി​കു​ത്തി​മ​ല റോ​ഡ് ന​വീ​ക​രി​ക്കും: തു​ക വ​ക​യി​രു​ത്തു​മെ​ന്ന് എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: October 14, 2026 03:33 AM IST | Updated: October 14, 2026 03:33 AM IST

പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കൊ​ടി​കു​ത്തി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ര്‍​ന്ന നി​ല​യി​ല്‍.

പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​ല്ല​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കൊ​ടി​കു​ത്തി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രാ​നി​രി​ക്കു​ന്ന ബ​ജ​റ്റി​ല്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്തു​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​​ന്‍റെ കു​ത്തി​യൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ത​ട​സ​പ്പെ​ട്ട​താ​ണ് റോ​ഡ് ത​ക​രാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ്ര​ധാ​ന​മാ​യും ര​ണ്ട്, മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഈ ​ത​ട​സ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തു​മെ​ന്നും, ബ​ജ​റ്റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ശാ​ശ്വ​ത ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

ത​​ന്‍റെ സി​ഗ്‌​നേ​ച്ച​ര്‍ പ്രോ​ജ​ക്‌ടുക​ളി​ല്‍ ഒ​ന്നാ​യ കൊ​ടി​കു​ത്തി​മ​ല​യി​ല്‍ പ്ര​കൃ​തി​ഭം​ഗി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കും വാ​ച്ച് ട​വ​ര്‍ വ​രെ എ​ത്തു​ന്ന​തി​നാ​യി ഇ​വി ഓ​ട്ടോ​റി​ക്ഷാ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി.

കൂ​ടാ​തെ, സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി നൈ​റ്റ് സ്റ്റേ ​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ സ്ലീ​പ്പി​ംഗ് പോ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യും പ്ര​ദേ​ശ​ത്തെ പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത ഗ്രീ​ന്‍ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും ആ​സ്വ​ദി​ക്കാ​ന്‍ പു​തി​യ സ​മ​യ​ക്ര​മ​ത്തോ​ടെ കേ​ന്ദ്രം പൂ​ര്‍​ണ​മാ​യി തു​റ​ന്നു ന​ല്‍​കി​യ​തോ​ടെ ദൂ​ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു​പോ​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ റോ​ഡി​​ന്‍റെ ദു​ര്‍​ഘ​ടാ​വ​സ്ഥ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്.

വ​ഴി​യ​റി​യാ​തെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലെ കു​ഴി​ക​ളി​ല്‍​പ്പെ​ട്ട് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ വ​രെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Tags : Nattuvishesham District News DeepikaNews Kodikuthimala Road

Recent News

Corehub Up