പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം അയത്തില്‍ രണ്ടാം നമ്പരിലുള്ള വീട്ടില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി. സിന്ധുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റേഷന്‍ കരിഞ്ചന്ത വഴി വിറ്റഴിക്കാന്‍ സൂക്ഷിച്ചിരുന്ന 170 കിലോ റേഷന്‍ മട്ട അരി, 45 കിലോ റേഷന്‍ പുഴുക്കൽ അരി, 50 കിലോ ഗോതമ്പ് എന്നിവ പിടിച്ചെടുത്തു.
ഇവ കിളികൊല്ലൂര്‍ കിളികൊല്ലൂര്‍ എന്‍എഫ്എസ്ഐ ഗോഡൗണിലേക്ക് മാറ്റി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ആര്. രാജീവ് കുമാര്‍, എസ്. അജീഷ്, ടി.എസ്. ബിനു, എന്‍. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : ration rice smuggling rationshop NattuVishesham DistrictNews