നെയ്യാറ്റിന്‍കര : കൂട്ടപ്പന മേജർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ നാലമ്പലം, വലിയമ്പലം എന്നിവയുടെ പുരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കല്ലിടൽ നിർവഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് എന്‍.എസ്. ദിലീപ്, സെക്രട്ടറി കൂട്ടപ്പന മഹേഷ്, പുനരുദ്ധാരണ സമിതി ചെയർമാൻ മുണ്ടയ്ക്കൽ രാജേഷ്, ജനറൽ കൺവീനർ ശ്രീനിവാസൻ പോറ്റി എന്നിവർ നേതൃത്വം നൽകി.
മുൻ നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സ്വീകരിച്ചു. മുൻ നിയമസഭ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻനായർ, നിംസ് എംഡി എം.എസ്. ഫൈസൽഖാൻ, എന്‍എസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിഹരൻ, കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയകുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, എന്‍എസ്എസ് മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് സുശീലൻനായർ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി.എസ്. സജീവ് കുമാര്‍, മഞ്ചു രാജേഷ്, ബിജെപി സംസ്ഥാന സമിതി അംഗം എന്‍.കെ. ശശി, കൗൺസിലർമാരായ സുപ്രിയ മഹേഷ്, മായ, അൽഫോൺസ, ലൈല, സുനിത, ശരത്ത് മുതലായവര്‍ പങ്കെടുത്തു.
Tags :