x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡ് ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു


Published: March 18, 2026 06:29 AM IST | Updated: March 18, 2026 06:29 AM IST

കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡ് ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. റോ​ഡ് റീ​ടാ​റിം​ഗി​ന് മു​ന്നോ​ടി​യാ​യി ഓ​ട​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​നാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ചി​ല​യി​ട​ത്ത് സ്ലാ​ബു​ക​ൾ റോ​ഡ​രി​കി​ൽ ത​ന്നെ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം റോ​ഡി​ൽ​നി​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റു​വാ​നും ഇ​റ​ങ്ങു​വാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ പൊ​ടി കു​റ​യ്ക്കു​ന്ന​തി​നാ​യി റോ​ഡ് ന​ന​യ്ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മെ ഇ​ത് ന​ട​ന്നു​ള്ളു. കൃ​ഷി​ഭ​വ​നു സ​മീ​പം ജ​ല അ​ഥോ​റി​റ്റി കു​ഴി​യെ​ടു​ത്ത ഭാ​ഗം വേ​ണ്ട​വി​ധം മൂ​ടാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്.

Tags : nattu vishesham Koothattukulam Market Road

Recent News

Corehub Up