കോതനല്ലൂര്‍ കുറുമ്പേനി തോട് വൃത്തിയാക്കുന്നു.
കോതനല്ലൂര്‍: അമലഗിരി ബികെ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോതനല്ലൂര്‍ കുറുമ്പേനി തോട് വൃത്തിയാക്കി. മാഞ്ഞൂര്‍ പഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഈ ശുദ്ധജല സ്രോതസ് വരും തലമുറകള്‍ക്കായി കാത്തു സൂക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെംബര്‍ കെ.ബി. രാജേഷ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ ബികെ കോളജ് എന്‍എസ്എസ് യൂണിറ്റ് സംരക്ഷിക്കുന്ന ആറാമത്തെ ശുദ്ധജല സ്രോതസ്സാണ് കുറുമ്പേനി തോട്. പ്രോഗ്രാം ഓഫീസര്‍മാരായ മെല്‍ബി ജേക്കബ്, സിസ്റ്റര്‍ അജി ജോസഫ്, എല്‍എസ്എസ് വോളന്ററിയേഴ്സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Tags : drained NattuVishasham DistrictNews