കൂറ്റനാട്: തൃത്താല കെഎസ്ഇബി സെക്്ഷൻ ഓഫീസ് പരിധിയിലെ മലറോഡ് വട്ടത്താണി റോഡിൽ ധർമഗിരി ക്ഷേത്രത്തിനുസമീപം കാക്കാട്ടിരി ഇറക്കത്തിലാണ് വൈദ്യുതിക്കമ്പിയിലും പോസ്റ്റിലും വള്ളിപ്പടർപ്പു കയറി അപകടാവസ്ഥയിൽ നിൽക്കുന്നത്. മിക്കയിടത്തും ഇതേ അവസ്ഥയുണ്ടെന്നു പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇടക്കിടെ തീപിടിത്തവും മഴപെയ്യുമ്പോൾ ഷോക്ക് ഏൽക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.
മാസത്തിലൊരിക്കൽ വൈദ്യുതി ലൈനിലെ ടീച്ചിംഗ് വെട്ടൽ എന്ന പേരിൽ വൈദ്യുതി വിതരണം മുടക്കുന്നുണ്ടെങ്കിലും എവിടേയും പണി ചെയ്തതായി കാണുന്നില്ലെന്നാണ് പരക്കേയുളള ആക്ഷേപം. ഇതേക്കുറിച്ച് കെഎസ്ഇബി ഓഫീസിൽ വിളിച്ചാൽ കൃത്യമായ മറുപടി നൽകാൻ തയാറാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
Tags : Nattuvishesham District News