കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂണിറ്റ് വനിതാ കൺവൻഷൻ വനിതാ വേദി ബ്ലോക്ക് കൺവീനർ എം. രാധ ഉദ്ഘാടനം ചെയ്യുന്നു.
ചക്കിട്ടപാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂണിറ്റ് വനിതാ കൺവൻഷൻ നടത്തി. സംഘടന യൂണിറ്റ് പ്രസിഡന്റ് മാത്യു പേഴ്ത്തിങ്കൽ അധ്യക്ഷത വഹിച്ചു. വനിതാ വേദി ബ്ലോക്ക് കൺവീനർ എം. രാധ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ഡി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന അംഗം അന്നക്കുട്ടി തോമസ്, തോമസ് ഫിലിപ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ആലിസ് അഗസ്റ്റിൻ, ശോഭന മുണ്ടാളി, മറിയാമ്മ മാത്യു, എം.ഡി. വത്സ, കെ.വി. തങ്കം, ശോഭന ഭാസ്കർ, എൻ.വി. ഏലിക്കുട്ടി, കെ.കെ. അശോകൻ, കെ.വി. വിജയകുമാർ, സന്തോഷ് കാദംബരി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham KSSP convention