x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം പൊ​ലി​പ്പി​ച്ച് കു​ടും​ബ​ശ്രീ; 1.22 കോ​ടി വി​റ്റു​വ​ര​വ്

വെബ് ഡെസ്ക്
Published: September 2, 2026 11:00 PM IST | Updated: September 2, 2026 11:00 PM IST

പ​ത്ത​നം​തി​ട്ട: ഓ​ണം വി​പ​ണി​യി​ല്‍ ക​ളം​പി​ടി​ച്ചെ​ടു​ത്ത കു​ടും​ബ​ശ്രീ​ക്ക് കോ​ടി​ക​ളു​ടെ കി​ലു​ക്കം. ഓ​ണം കു​ടും​ബ​ശ്രീ​യോ​ടൊ​പ്പം എ​ന്ന ടാ​ഗ് ലൈ​നോ​ടെ ഓ​ണം വി​പ​ണ​ന​മേ​ള​ക​ളും ഓ​ണ​സ​ദ്യ വി​ള​മ്പി​യും ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ സ്വ​ന്ത​മാ​ക്കി​യ​ത് 1,22,43,567 രൂ​പ​യു​ടെ വി​റ്റു​വ​ര​വ്. ഓ​ണം വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ മാ​ത്രം 78,97,267 രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ത്തി.

ഓ​ണ​സ​ദ്യ വി​ള​മ്പി​യ​തി​ലൂ​ടെ​യും കു​ടും​ബ​ശ്രീ നേ​ട്ടം കൊ​യ്തു. 16,08,800 ല​ക്ഷം രൂ​പ​യു​ടെ ഓ​ണ​സ​ദ്യ​യാ​ണ് കു​ടും​ബ​ശ്രീ ഓ​ണ​ക്കാ​ല​ത്ത് വി​ള​മ്പി​യ​ത്. കു​ടും​ബ​ശ്രീ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് വി​റ്റ് നേ​ടി​യ​ത് 27,37,500 രൂ​പ​യാ​ണ്. സ്വ​കാ​ര്യ, സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യ​ല്ലാം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ സ​ദ്യ വി​ള​മ്പാ​ന്‍ കു​ടും​ബ​ശ്രീ​യാ​യി​രു​ന്നു മു​ന്നി​ല്‍. ഇ​ത്ത​വ​ണ 6215 ഓ​ര്‍​ഡ​റു​ക​ളാ​ണ് സ​ദ്യ​യ്ക്ക് ല​ഭി​ച്ച​ത്.

ജി​ല്ല​യി​ലെ 58 കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ള്‍​ക്ക് കീ​ഴി​ല്‍ 99 ഓ​ണവി​പ​ണ​ന മേ​ള​ക​ളാ​ണ് ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ ത​യാ​റാ​ക്കു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​യി​രു​ന്നു മേ​ള​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് പു​റ​മെ അ​ച്ചാ​റു​ക​ള്‍, ശ​ര്‍​ക്ക​ര വര​ട്ടി​യും ഏ​ത്ത​ക്കാ ഉ​പ്പേ​രി​യു​മ​ട​ങ്ങു​ന്ന പ​ല​ഹാ​ര​ങ്ങ​ള്‍, വി​വി​ധ​യി​നം പാ​യ​സ​ങ്ങ​ളും ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കാ​ന്‍ വി​വി​ധ യൂ​ണി​റ്റു​ക​ള്‍​ക്ക് കീ​ഴി​ല്‍ കൃ​ഷി ചെ​യ്ത് ഉ​ത്പാ​ദി​പ്പി​ച്ച പൂ​ക്ക​ളും മേ​ള​യി​ല്‍ വ​ലി​യ തോ​തി​ല്‍ വി​റ്റ​ഴി​ച്ചു. 1716 സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളും 994 ജെ​എ​ല്‍​ജി​ക​ളും മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Kudumbashree

Recent News

Corehub Up