പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്നതിനുമായി നടപ്പാക്കിവരുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ നടത്തിപ്പിനായി മാനേജ്മെന്റ് ടീം തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയും വിപണനരംഗത്ത് പ്രാവീണ്യവും പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്കും ടീമുകൾക്കും അപേക്ഷിക്കാം. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി സംസ്ഥാനത്തെ മറ്റു ജില്ലകളിൽ വിജയകരമായി നടപ്പാക്കുന്ന മാനേജ്മെന്റ് ടീമുകൾക്കും അപേക്ഷ സമപ്പിക്കാനാകും. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു. മാർക്കറ്റിംഗ്, സെയിൽസ്, വിതരണ പ്രവർത്തനങ്ങൾ, ഹോംഷോപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ജില്ലാ മിഷൻ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട എന്ന വിലാസത്തിൽ 17നു മുന്പ് ലഭിക്കണം