x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ജീ​വാ​മൃ​തം ക​ര്‍​ക്ക​ട​ക ഫെ​സ്റ്റി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: July 28, 2026 10:48 PM IST | Updated: July 28, 2026 10:48 PM IST

ജീ​വാ​മൃ​തം ക​ര്‍​ക്ക​ട​ക ഫെ​സ്റ്റ് എ​ഡി​എം മി​നി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ടു​ക്കി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വാ​മൃ​തം ക​ര്‍​ക്ക​ട​ക ഫെ​സ്റ്റി​ന് ക​ള​ക്ട​റേ​റ്റി​ല്‍ തു​ട​ക്ക​മാ​യി. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം എ​ഡി​എം മി​നി ജോ​ണ്‍ നി​ര്‍​വ​ഹി​ച്ചു.

ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ല്‍ രാ​വി​ലെ 11.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 2.30 വ​രെ​യാ​യി​രി​ക്കും വി​പ​ണ​നം ന​ട​ക്കു​ക.

ക​ര്‍​ക്ക​ട​ക മാ​സ​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ആ​രോ​ഗ്യ​സം​ര​ക്ഷ​ണ പ്രാ​ധാ​ന്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഔ​ഷ​ധ​ക്ക​ഞ്ഞി, വി​വി​ധ​യി​നം ആ​രോ​ഗ്യ മ​രു​ന്നു​ക​ള്‍, ഉ​ലു​വ ലേ​ഹ്യം, ഉ​ലു​വ വി​ള​യി​ച്ച​ത്, മ​രു​ന്നു​ണ്ട, ക​ര്‍​ക്ക​ട​ക പു​ഴു​ക്ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍. ഇ​തി​നു പു​റ​മേ മു​രി​ങ്ങ​യി​ല ച​മ്മ​ന്തി​പ്പൊ​ടി, മി​ല്ല​റ്റ് ല​ഡു, അ​വ​ലോ​സ് പൊ​ടി, വൈ​വി​ധ്യ​മാ​ര്‍​ന്ന പാ​യ​സ​ങ്ങ​ള്‍, ഹ​ല്‍​വ, മീ​ന്‍, ത​ക്കാ​ളി, മാ​ങ്ങ, നെ​ല്ലി​ക്ക അ​ച്ചാ​റു​ക​ള്‍, ച​ക്ക, കാ​യ ചി​പ്‌​സു​ക​ള്‍, ശ​ര്‍​ക്ക​ര വ​ര​ട്ടി, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളും സ്റ്റാ​ളു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Karkidaka Fest NattuVishasham DistrictNews

Recent News

Corehub Up