x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ലെ​ത്തും കു​ടും​ബ​ശ്രീ​യു​ടെ ഓ​ണ​സ​ദ്യ

വെബ് ഡെസ്ക്
Published: August 20, 2026 11:28 PM IST | Updated: August 20, 2026 11:28 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: വി​ഷ​ര​ഹി​ത പൂ​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും ഒ​രു​ക്കു​ന്ന​തി​നൊ​പ്പം നാ​ട​ൻ ഓ​ണ​സ​ദ്യ​യു​മാ​യി കു​ടും​ബ​ശ്രീ. മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​യ​സ​മു​ൾ​പ്പെ​ടെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് കു​ടും​ബ​ശ്രീ ഒ​രു​ക്കു​ന്ന​ത്.

ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഏ​ഴ് ബ്ലോ​ക്കു​ക​ളി​ൽ നി​ന്നാ​യി 20 യൂ​ണി​റ്റു​ക​ളാ​ണ് ഓ​ണ​സ​ദ്യ ത​യാ​റാ​ക്കു​ന്ന​ത്. വാ​ഴ​യി​ല ഉ​ൾ​പ്പെ​ടെ 18 വി​ഭ​വ​ങ്ങ​ളോ​ടെ ഒ​രാ​ൾ​ക്കു​ള്ള സ​ദ്യ​യ്ക്ക് 250 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന നി​ര​ക്ക്. അ​തത് യൂ​ണി​റ്റു​ക​ൾ നി​ശ്ച​യി​ക്കു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് അ​ടി​സ്ഥാ​ന സ​ദ്യ​യി​ൽ ഉ​ൾ​പ്പെ​ടു​ക. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം വി​ഭ​വ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. വി​ഭവ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന​നു​സ​രി​ച്ച് നി​ര​ക്കി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കും.

കു​റ​ഞ്ഞ​ത് അ​ഞ്ച് സ​ദ്യ​യെ​ങ്കി​ലും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. ഡെ​ലി​വ​റി ആ​വ​ശ്യ​മു​ള്ള​വ​രി​ൽ​നി​ന്ന് ഡെ​ലി​വ​റി ചാ​ർ​ജ് അ​ധി​ക​മാ​യി ഈ​ടാ​ക്കും. ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ പ​ക്ക​ൽ​നി​ന്ന് ഓ​ണ​സ​ദ്യ നേ​രി​ട്ടു വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.
സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, സ്കൂ​ളു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​ണ​സ​ദ്യ​യു​ടെ ഒ​ന്നി​ച്ചു​ള്ള ഓ​ർ​ഡ​റു​ക​ളും കു​ടും​ബ​ശ്രീ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലെ ഏ​ത് പ്ര​ദേ​ശ​ത്തു​നി​ന്നും ഓ​ർ​ഡ​ർ ന​ൽ​കാം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സേ​വ​നം ല​ഭ്യ​മാ​കു​ക. ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

ഓ​ണ​സ​ദ്യ ല​ഭ്യ​മാ​കു​ന്ന 18 യൂ​ണി​റ്റു​ക​ൾ

(ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ)
കു​ന്ന​ന്താ​നം: (7356051828), അ​യി​രൂ​ർ: (7306291132), ചെ​ന്നീ​ർ​ക്ക​ര:(9846722526), വ​ട​ശേ​രി​ക്ക​ര:(9947455019), ചി​റ്റാ​ർ: (9447146071), നാ​റാ​ണ​മൂ​ഴി: (9605021278), കോ​ന്നി: (7902942987), ഏ​ഴം​കു​ളം : (9747181961), ക​ട​മ്പ​നാ​ട്: (9961608009), കൊ​ടു​മ​ൺ : (9061561508), ‌പ​ള്ളി​ക്ക​ൽ: (8714347238), ,പ​ന്ത​ളം തെ​ക്കേ​ക്ക​ര: (8281332490). കു​ള​ന​ട: (9383477892), പ​ത്ത​നം​തി​ട്ട: (9188457749), തി​രു​വ​ല്ല: (9544012657), വെ​ച്ചൂ​ച്ചി​റ: (9544978669), വ​ട​ശേ​രി​ക്ക​ര (8113953906), മൈ​ല​പ്ര ( 9539582283), കൊ​റ്റ​നാ​ട് (9744485536), പ​ത്ത​നം​തി​ട്ട (9495541058).

Tags : Nattuvishesham Local News Kudumbashree's Onam dinner

Recent News

Corehub Up