x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ​ര​കം മ​ത്സ​ര​ വ​ള്ളം​ക​ളി ഇ​ന്ന്

വെബ് ഡെസ്ക്
Published: August 28, 2026 12:18 AM IST | Updated: August 28, 2026 12:18 AM IST

പ്രതീകാത്മക ചിത്രം

കു​​മ​​ര​​കം: ശ്രീ​​നാ​​രാ​​യ​​ണ ജ​​യ​​ന്തി മ​​ത്സ​​ര വ​​ള്ളം​​ക​​ളി​ ഇ​​ന്ന് കോ​​ട്ട​​ത്തോ​​ട്ടി​​ൽ ന​​ട​​ത്തും.​ 18 ക​​ളി​​വ​​ള്ള​​ങ്ങ​​ൾ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു കു​​മ​​ര​​കം സ​​ന്ദ​​ർ​​ശി​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ പു​​തു​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യാ​​ണ് എ​​ല്ലാ​​വ​​ർ​​ഷ​​വും ച​​ത​​യ​നാ​​ളി​​ൽ മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി ന​​ട​​ത്തു​​ന്ന​​ത്. ശ്രീ​​കു​​മാ​​ര​​മം​​ഗ​​ലം ക്ഷേ​​ത്ര​​ക്ക​​ട​​വി​​ൽ​നി​​ന്ന് ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് ജ​​ല​​ലോ​​ഷ​​യാ​​ത്ര പു​​റ​​പ്പെ​​ടും.

ജ​​ല​​ഘോ​​ഷ​​യാ​​ത്ര കോ​​ട്ട​​ത്തോ​​ട്ടി​​ൽ എ​​ത്തു​​ന്ന​​തോ​​ടെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. മ​​ത്സ​​ര​​ങ്ങ​​ൾ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഈ ​​വ​​ർ​​ഷ​​ത്തെ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ക​​ളി​​വ​​ള്ള​​ങ്ങ​​ൾ​​ക്ക് ബോ​​ണ​​സ് തു​​ക വ​​ർ​​ധി​​പ്പി​​ച്ച​​താ​​യി ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​ന്‍റ് സാ​​ൽ​​വി​​ൻ കൊ​​ടി​യ​​ന്ത്ര​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്ഡി പ്രേം​​ജി​​യും പ​​റ​​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up