x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞാ​മി​ന വ​ധക്കേസ്: വ​ർ​ഷ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം


Published: March 15, 2026 01:37 AM IST | Updated: March 15, 2026 01:37 AM IST

കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രും സം​ഘ​വും.

കണ്ണൂർ: കുഞ്ഞാമിനയുടെ വ​യ​റി​ലും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി 19 കു​ത്തു​ക​ളേ​റ്റി​രു​ന്നു. ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന പ​ത്തു പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഓം​ഗോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്ത പ്ര​തി​ക​ൾ അ​വി​ടെ നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി കേ​ര​ള​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ വ്യാ​ജ​രേ​ഖ​ക​ൾ ന​ൽ​കി​യാ​ണ് ക്വാ​ർ​ട്ടേ​ഴ്‌​സ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​വ​ർ കു​ഞ്ഞാ​മി​ന​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. എ​ന്നാ​ൽ, കു​ഞ്ഞാ​മി​ന‍​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഇ​വ​ർ ഏ​ത് സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്നു​പോ​ലും പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

ആ​ദ്യ​നാ​ളു​ക​ളി​ല്‍ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​തി​നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​ശേ​ഷം മൂ​വ​ർ​സം​ഘം അ​ന്ന് രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്ക് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഒ​ഴി​ഞ്ഞു​പോ​യി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​രു​ന്നു. രാ​വി​ലെ എ​ട്ടി​നും ഒ​ന്പ​ത​ര​യ്ക്കു​മി​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൊ​ല​ന​ട​ന്ന ദി​വ​സം ഇ​രി​ക്കൂ​റി​ല്‍ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ രാ​വി​ലെ 10.45ന് ​എ​ത്തി​യ സം​ഘം ഇ​വി​ടെ പ്ര​കാ​ശ് ജം​ഗ്ഷ​നി​ല്‍ നി​ല്‍​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സം​ഘം മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​ക്ക് പോ​യെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലു​മെ​ത്തി.

ഇ​വി​ടെ നി​ന്നും രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലെ​ത്തി​യ​വ​ർ 21 മു​ത​ല്‍ വീ​ണ്ടും റാ​യ്ഗു​ഡി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​നു​ശേ​ഷം എ​ങ്ങോ​ട്ടു​പോ​യെ​ന്ന് വ്യ​ക്ത​മാ​യ വി​വ​ര​മൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല.

സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഘം ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​കാ​ര്‍​ഡി​ലെ മേ​ല്‍​വി​ലാ​സം ക​ര്‍​ണാ​ട​ക ഗു​ണ്ട​ല്‍​പേ​ട്ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പേ​രി​ലു​ള്ളതാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​വ​ര്‍ ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ച്ച​പ്പോ​ള്‍ അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​ക്ക് മാ​ക്‌​സി വി​ല്‍​പ​ന ന​ട​ത്തി സിം​കാ​ര്‍​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു.

പ്ര​തി​ക​ളി​ലേ​ക്ക്

ദേ​ശീ​യ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യ്ക്ക് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളെ കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യെ​ങ്കി​ലും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​യ​തോ​ടെ നാ​ട്ടു​കാ​രും ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യും പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​ക​യും ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2016 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് 2024ൽ ​അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. 2013ൽ ​ആ​ന്ധ്ര​യി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സ് ഇ​വ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഷൊ​ർ​ണൂ​ർ പോ​ലീ​സി​ൽ ഇ​വ​ർ​ക്കെ​തി​രെ പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​ണ്ട്.

ക്രൈം​ബ്രാ​ഞ്ച് ഈ ​കേ​സ് ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ഐ അ​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം.

പ്ര​തി​ക​ളു​ടെ ആ​ധാ​ർ​കാ​ർ​ഡ്, ബാ​ങ്ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ത്തി​ന് ല​ഭി​ച്ചു. പി​ന്നീ​ട്, ഇ​ൻ​സ്റ്റ​ഗ്രാം ഉ​ൾ​പ്പെ​ട​യു​ള്ള സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി​യാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്.

കു​ഞ്ഞാ​മി​ന​യി​ൽ​നി​ന്ന്
ചോ​റുവാ​ങ്ങി കഴിച്ചശേ​ഷം....

ഇ​രി​ക്കൂ​ർ: കു​ഞ്ഞാ​മി​ന​യു​ടെ വീ​ടി​ന​ടു​ത്ത വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രും കു​ടും​ബ​വു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന പ്ര​തി​ക​ൾ കു​ഞ്ഞാ​മി​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​വ​രി​ൽ​നി​ന്ന് ചോ​റു​വാ​ങ്ങി ക​ഴി​ച്ച​ശേ​ഷം. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​മാ​ണ് പ്ര​തി​ക​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞാ​മി​ന​യു​ടെ മ​ക്ക​ൾ പു​റ​ത്തുപോ​കു​ന്ന ദി​വ​സം മ​ന​സി​ലാ​ക്കി​യ ശേ​ഷം കൊ​ള്ള​യ്ക്കും കൊ​ല​യ്ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​സ്ത്ര​വ്യാ​പാ​രി​ക​ൾ എ​ന്ന നി​ല​യി​ലാ​ണ് പ്ര​തി​ക​ൾ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സ് എ​ടു​ത്തി​രു​ന്ന​ത്.

കൊ​ല​ ന​ട​ത്തു​ന്ന​തി​ന് മു​ന്പ് അ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​ല​കൂ​ടി​യ ഫോ​ൺ പ്ര​തി​ക​ൾ ഇ​രി​ട്ടി​യി​ലെ ഒ​രു ക​ട​യി​ൽ വി​റ്റി​രു​ന്നു. ഈ ​ഫോ​ൺ ട്രാ​ക്ക് ചെ​യ്ത് ത​ങ്ങ​ളി​ൽ എ​ത്ത​രു​തെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്. വീ​ട്ടി​ൽ ‌ത​നി​ച്ചാ​യ കു​ഞ്ഞാ​മി​ന​യെ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് മാ​ല​യും മോ​തി​ര​വും ഊ​രി​യെ​ടു​ത്ത പ്ര​തി​ക​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു​വ​ച്ച മ​റ്റ് സ്വ​ർ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ​ല​ത​വ​ണ സ്ക്രൂ ​ഡ്രൈ​വ​ർ കൊ​ണ്ടു കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​തി​നി​ടെ കു​ഞ്ഞാ​മി​ന​യു​ടെ ക​മ്മ​ൽ സ്വ​ർ​ണ​മ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി ഇ​ത് ഉ​പേ​ക്ഷി​ച്ചു. സ്വ​ർ​ണ​മ​ല്ലെ​ന്ന ധാ​ര​ണ​യി​ൽ ഒ​രു സ്വ​ർ​ണ​വ​ള​യും വീ​ട്ടി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. കൊ​ല ന​ട​ത്തി​യ ശേ​ഷം വീ​ടു പൂ​ട്ടി​യ പ്ര​തി​ക​ൾ ഓ​ട്ടോ റി​ക്ഷ​യി​ൽ മ​ട്ട​ന്നൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്ന് മ​റ്റൊ​രു ഓ​ട്ടോ​യി​ൽ ത​ല​ശേ​രി​യി​ലേ​ക്കും പോ​യി. തു​ട​ർ​ന്ന് ട്രെ​യി​നി​ൽ മം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്നു. ഇ​വി​ടെ​നി​ന്ന് സൂ​റ​ത്തി​ലേ​ക്കും ക​ട​ക്കു​കാ​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഇ​വ​രി​ൽ​നി​ന്ന് തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങാ​നാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ജെ​ബീ​ബു​ള്ള എ​ന്ന​യാ​ളെ സൂ​റ​ത്തി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി പ​ണം വാ​ങ്ങി വ​സ്ത്ര​ങ്ങ​ളു​മാ​യി എ​ത്താ​മെ​ന്ന് പ​റ​ഞ്ഞ് മു​ങ്ങു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് മ​ട്ട​ന്നൂ​രി​ലെ​ത്തി​യ പ്ര​തി​ക​ളു​ടെ വ്യ​ക്ത​ത​യി​ല്ലാ​ത്ത സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​തു മാ​ത്ര​മാ​യി​രു​ന്നു പോ​ലീ​സി​ന് ല​ഭി​ച്ച ഏ​ക​പി​ടി​വ​ള്ളി. തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Kunjamina murder nattuvishesham local news

Recent News

Corehub Up