കുരുവിക്കൂട്: കർഷകക്കൂട്ടായ്മയിൽ ഏഴുവർഷമായി പ്രവർത്തിക്കുന്ന തളിർ നാട്ടുചന്ത കർഷകസംഗമം നടത്തി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
കുരുവിക്കൂട് കവലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് നിർമിക്കുന്ന സമുച്ചയത്തിൽ നാട്ടുചന്തയ്ക്ക് പ്രവർത്തനസൗകര്യമൊരുക്കുമെന്ന് ജയദീപ് പാറയ്ക്കൽ പറഞ്ഞു. പഞ്ചായത്തംഗം സൂര്യാമോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. പ്രജീഷ് ചെറുവള്ളി, തളിർ സെക്രട്ടറി വിത്സൻ പാമ്പൂരിക്കൽ, വൈസ് പ്രസിഡന്റ് രാജു അമ്പലത്തറ, ട്രഷറർ ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളികരോട്ട്, ജോസ് പി. കുര്യൻ പഴേപറമ്പിൽ, ടോമു ജോസ് ചൂനാട്ട്, ജോർജ്കുട്ടി പനച്ചിക്കൽ, പി.കെ. ശശിധരൻ പാമ്പാടിയത്ത്, സി.ജെ. കുരുവിള ചീരാംകുഴിയിൽ, സി.വി. കുര്യാക്കോസ് ചീരാംകുഴിയിൽ, പി.എസ്. പ്രശാന്ത് പാലാത്ത്, കെ.വി. മനോജ് കരിമുണ്ടയിൽ, ടോണി ജോർജ് പന്തലാടിക്കൽ എന്നിവർ പ്രസംഗിച്ചു.കർഷകപ്രതിഭകളായ കെ.കെ. വാസു കരിമുണ്ടയിൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, പയസ് സേവ്യർ നരിതൂക്കിൽ, മഞ്ജു ടോണി പന്തലാടിക്കൽ, ഏറ്റവും കൂടുതൽ കാർഷികോത്പന്നങ്ങൾ വാങ്ങിയ ചന്ദ്രശേഖരൻ നായർ പൊൻകുന്നം എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയിച്ച് ആദരിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ റിട്ടയേർഡ് അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. സാബു ക്ലാസ് നയിച്ചു. പച്ചക്കറിത്തൈകൾ, വിത്തുകൾ, കാർഷിക ലഘുലേഖകൾ എന്നിവ വിതരണം ചെയ്തു. മികച്ച അടുക്കളത്തോട്ടത്തിന് ഓണത്തിന് സമ്മാനം നൽകുമെന്ന് നാട്ടുചന്ത ഭാരവാഹികൾ അറിയിച്ചു.
.