x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് എം​എ​ൽ​എ ത​നി​ക്കെ​തി​രേ പ​ണ്ടും രാ​ഷ്‌ട്രീയ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ണ്ടെന്ന് റെ​ജി ചെ​റി​യാ​ൻ


Published: March 26, 2026 05:15 AM IST | Updated: March 26, 2026 05:15 AM IST

രാ​മ​ങ്ക​രി: കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് ത​നി​ക്കെ​തി​രേ പ​ണ്ടും രാ​ഷ്ട്രി​യ​ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. ച​ന്പ​ക്കു​ളം ക​ല്ല​ന്പ​ള്ളി ക്ഷേ​ത്ര ആ​ഡി​റ്റോ​റി​യ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ല്പ്പി ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണോ പ​ത്രി​ക ത​ള്ളി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് തീ​ർ​ച്ച​യാ​യി​ട്ടും അ​തേ എ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കു​ക​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ 10 വ​ർ​ഷം ഇ​വി​ടെ ഇ​ട​തു​പ​ക്ഷം കു​ട്ട​നാ​ടി​ന് വേ​ണ്ടി എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് പ​റ​യ​ണം. കു​ട്ട​നാ​ട്ടി​ൽ എ​ന്തെ​ങ്കി​ലും വി​ക​സ​നം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ജീ. ​സു​ധാ​ക​ര​ൻ കൊ​ണ്ടു​വ​ന്ന​താ​ണ്. അ​ദ്ദേ​ഹ​മി​പ്പോ​ൾ യു ​ഡി എ​ഫി നൊ​പ്പ​മാ​ണ്. 100ൽ ​കൂ​ടു​ത​ൽ സീ​റ്റ് വാ​ങ്ങി​ക്കൊ​ണ്ട് ടീം ​യു​ഡി​എ​ഫ് ഇ​പ്രാ​വ​ശ്യം ഭ​ര​ണ​ത്തി​ൽ വ​രും.

ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി കു​ടി​ക്കാ​ൻ വെ​ള്ളം ത​രൂ എ​ന്ന് പ​റ​ഞ്ഞാ​ൽ വെ​ള്ളം എ​വി​ടെ എ​ന്ന് അ​ങ്ങോ​ട്ട് ചോ​ദി​ക്കു​ന്ന ഒ​രു എം​എ​ൽ​എ യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ വ​ലി​യ മാ​റ്റം വ​രാ​ൻ പോ​കു​ന്നു​വെ​ന്ന് എം​എ​ൽ​എ​യ്ക്കും, എ​ൻ​സി​പി യെ​ന്ന വ​ലി​യ പ്ര​സ്ഥാ​ന​ത്തി​നും മ​ന​സ്സി​ലാ​യി. അ​തി​ന്‍റെ വെ​പ്രാ​ള​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി.

Tags : nattu vishesham Kuttanad MLA Reggie Cherian

Recent News

Corehub Up