കെവിവിഇഎസ് ചാവശേരി യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ആറളം യൂണിറ്റ്
ആറളം: വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതും കാർഷിക വിളകളും കെട്ടിടങ്ങളും നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന അവസ്ഥയ്ക്ക് അറുതി വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറളം യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സി. ഹസീനയേയും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. പി. ബഷീർ ഹാജി, ജോൺ, സി. റഫീഖ്, കെ. നസീർ, സി. രാജീവൻ, ഉത്തമൻ എന്നിവർ പ്രസംഗിച്ചു.
ചാവശേരി യൂണിറ്റ്
ചാവശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചാവശേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ചാവശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുളള അനുമോദന സദസ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ, യൂണിറ്റ് സെക്രട്ടറി സി. രഞ്ജിത്ത്, ട്രഷറർ കെ.കെ. അനൂപ്കുമാർ, മട്ടന്നൂർ മേഖല പ്രസിഡന്റ് മുസ്തഫ ദാവാരി എന്നിവർ പ്രസംഗിച്ചു.