x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥ​ല​മെ​ടു​പ്പ് നീ​ളു​ന്നു; ക​ര തൊ​ടാ​തെ കാ​ക്ക​മൂ​ല മേ​ൽ​പ്പാ​ലം

വെബ് ഡെസ്ക്
Published: November 2, 2026 02:02 AM IST | Updated: November 2, 2026 02:02 AM IST

പൂർത്തിയാകാത്ത മേൽപ്പാലം

നേ​മം: കാ​ക്കാ​മൂ​ല- വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ളജ് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പിച്ചു വെ​ള്ളാ​യ​ണി കാ​യ​ലി​നു കു​റു​കെ നി​ര്‍​മിക്കു​ന്ന മേ​ല്‍​പ്പാ​ലം ക​ര തൊ​ടി​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെന്ന് ആക്ഷേപം. സ്ഥ​ലം ഏ​റ്റെ​ടു​പ്പ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​താണ് ഇതിനു കാരണം.
‌

ഭൂ​മി ഏ​റ്റെ​ടു​ത്തു ന​ല്‍​കാ​ത്ത​താണ് പാ​ല​ത്തി​ന്‍റെ പ​ണി മാ​സ​ങ്ങ​ളാ​യി​ട്ടും ഇഴയുന്നതിനു കാ രണമായത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2024 ഓഗ​സ്റ്റി​ല്‍ തു​ട​ങ്ങി​യ പാ​ലംപ​ണി 2026 ഫെ​ബ്രു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പാ​ല​ത്തെ ഇ​രു​വ​ശ​ത്തെ​യും റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കൽ നടന്നിട്ടില്ല. 4.28 സെന്‍റ് ഭൂ​മി കൂ​ടി ഏറ്റെടുത്തെങ്കിൽ മാത്രമേ ഇതിനു സാധിക്കൂ. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ക്കു​റ​വുമൂലം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​ക്കാ​ത്ത​തു​കാ​ര​ണം പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കാ​തെ ക​രാ​റു​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കാ​യ​ലി​നു കു​റു​കെ നി​ല​വി​ലു​ള്ള ബ​ണ്ട് റോ​ഡി​നു പ​ക​ര​മാ​ണ് 30.25 കോ​ടി രൂ​പ മു​ട​ക്കിയാ ണ് പാ​ലം നി​ർമിക്കു​ന്ന​ത്.

എം.​ വി​ന്‍​സന്‍റ് എം​എ​ല്‍​എ​യു​ടെ കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് പാ​ലം പ​ണി ന​ട​ക്കു​ന്ന​ത്. 173.2 മീ​റ്റ​ര്‍ ​നീ​ള​ത്തി​ലാ​ണു പാ​ലം നി​ര്‍​മിക്കു​ന്ന​ത്. 7.5 മീ​റ്റ​ര്‍ ന​ട​പ്പാ​ത​യു​മു​ണ്ട്. കാ​ക്കാ​മൂ​ല ഭാ​ഗ​ത്ത് 228 മീ​റ്റ​റും കാ​ര്‍​ഷി​ക​ കോ​ളജ് ഭാ​ഗ​ത്ത് 213 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​പ്രോ​ച്ച് റോ​ഡും പാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. പാ​ലം പ​ണി നീ​ളു​ന്ന​തു​കാ​ര​ണം ഇ​രു​വ​ശ​ത്തു​മു​ള്ള​വ​ര്‍ ഗ​താ​ഗ​ത ത​ട​സ​ത്താൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാണ​ത്തി​നൊ​പ്പം ആ​ര്‍​ച്ചു​ക​ളും ലൈ​റ്റുകളും സ്ഥാ​പി​ക്കും.

മ​ഴ​ക്കാ​ല​ങ്ങ​ളി​ല്‍ ബ​ണ്ട് റോ​ഡി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെടാ​തി​രി​ക്കാ​നും കാ​യ​ലി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കു‍ ത​ട​സം നേ​രി​ടു​ന്ന രീ​തി​യി​ല്‍ വ​രാ​തി​രി​ക്കാ​നും കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്തി​നു കോ​ട്ടം ത​ട്ടാ​തി​രി​ക്കാ​നും വേ​ണ്ട മു​ന്‍ കൈ​രു​ത​ലു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. മ​ഴ​ക്കാ​ല​മാ​യാ​ൽ‍ കാ​ക്കാ​മൂ​ല - കാ​ര്‍​ഷി​ക കോ​ള​ജ് റോ​ഡി​ല്‍ കാ​യ​ലി​ല്‍​നി​ന്നും വെ​ള്ളം ക​യ​റി റോ​ഡും കാ​യ​ലും തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യും പ​തി​വാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് പാ​ലം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പാ​ലം പ​ണി നീ​ളു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത ത​ട​സ​പ്പെ​ടു​ക​യാ​ണ്. ബ​ദ​ല്‍ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ച്ച കാ​ക്ക​മൂ​ല, കാ​രി​ക്കു​ഴി, ചു​ട​ലി​വി​ള വ​വ്വാ​മൂ​ല റോ​ഡും പൊ​ട്ടി​പൊ​ളി​ഞ്ഞ് യാ​ത്ര​ദു​രി​ത​ത്തി​ലാ​ണ്.

Tags :

Recent News

Corehub Up