x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂർ കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് 52 സ്ഥാ​നാർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു


Published: November 16, 2025 08:04 AM IST | Updated: November 16, 2025 08:04 AM IST

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ 56 സീ​റ്റു​ക​ളി​ൽ 52 ഡി​വി​ഷ​നു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ലി​ങ്കീ​ല്‍, പ​ള്ളി​പ്പൊ​യി​ല്‍, എ​ള​യാ​വൂ​ര്‍ നോ​ര്‍​ത്ത്, അ​തി​ര​കം എ​ന്നീ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും. സി​പി​എം 43 സീ​റ്റി​ലും സി​പി​ഐ ആ​റ് സീ​റ്റി​ലും ഐ​എ​ന്‍​എ​ല്‍ മൂ​ന്നു സീ​റ്റി​ലും ,ജ​ന​താ​ദ​ള്‍- എ​സ്, കോ​ണ്‍​ഗ്ര​സ്-​എ​സ്, ആ​ര്‍​ജെ​ഡി, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ന്നീ ക​ക്ഷി​ക​ൾ ഓ​രോ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​പി​എം ഓ​ഫീ​സി​ൽ വ​ച്ച് ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷാ​ണ് ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.


സി​പി​എം മ​ത്സ​രി​ക്കു​ന്ന ഡി​വി​ഷ​നു​ക​ൾ, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്നീ ക്ര​മ​ത്തി​ൽ. കു​ന്നാ​വ്- കെ. ​സീ​ത, കൊ​ക്കേ​ൻ​പാ​റ-​എ​ന്‍.​ഷാ​ജി, ത​ളാ​പ്പ്-​സ​രി​ത ധീ​ര​ജ്, പൊ​ടി​ക്കു​ണ്ട്-​വി. ​പു​രു​ഷോ​ത്ത​മ​ന്‍, കൊ​റ്റാ​ളി-​എ. ​വി​ദ്യ, ക​ക്കാ​ട്- എ​സ്.​എം.​ഷ​ക്കീ​ല്‍, തു​ളി​ച്ചേ​രി- കെ.​സു​നി​ല്‍, ക​ക്കാ​ട് നോ​ർ​ത്ത്- വി.​ര​വി​കൃ​ഷ്ണ​ന്‍, പ​ള്ളി​പ്രം- പി.​പി. അ​ശോ​ക​ന്‍, വ​ലി​യ​ന്നൂ​ർ-​കെ.​ലി​പി​ന, ചേ​ലോ​റ-​കെ.​സ​ര​സ്വ​തി, മാ​ച്ചേ​രി-​കെ.​കെ.​പ്രീ​ത, കാ​പ്പാ​ട്-​സി.​സി. ഗം​ഗാ​ധ​ര​ന്‍, എ​ള​യാ​വൂ​ർ സൗ​ത്ത്-​കെ.​കെ.​വി​ജി​ന, മു​ണ്ട​യാ​ട്- പി.​ജി​ഷ, കാ​പ്പി​ച്ചേ​രി-​ഒ.​വി.​നി​ജേ​ഷ്, മേ​ലെ ചൊ​വ്വ-​ഡോ. കെ.​സി.​വ​ത്സ​ല, താ​ഴെ ചൊ​വ്വ- ഇ. ​സു​നി​ല ,കി​ഴു​ത്ത​ള്ളി-​കെ. ലീ​ന, തി​ലാ​ന്നൂ​ർ-​വി.​കെ. പ്ര​കാ​ശി​നി, ആ​റ്റ​ട​പ്പ- എം.​പ്രി​യ, എ​ട​ക്കാ​ട്-​ടി.​പ്ര​ശാ​ന്ത്, ഏ​ഴ​ര-​കെ.​വി.​ആ​രി​ഫ്, കി​ഴു​ന്ന-​പി. സു​ബി​ദ, തോ​ട്ട​ട-​ടി.​സു​നി​ല, കാ​ഞ്ഞി​ര-​പി.​മ​ഞ്ജു​ഷ, കു​റു​വ-​ടി.​കെ. പ്ര​ദീ​പ​ന്‍, പ​ട​ന്ന- റീ​ത്ത ഫെ​ര്‍​ണാ​ണ്ട​സ്, വെ​ത്തി​ല​പ്പ​ള്ളി- കെ. ​ഷ​ഹ​റാ​സ്,

നീ​ർ​ച്ചാ​ൽ- വി.​വി. ഫാ​സി​ല, ചൊ​വ്വ- എം.​പി. അ​നി​ല്‍​കു​മാ​ര്‍, താ​ണ-​പി.​ഷാ​ന​വാ​സ്, സൗ​ത്ത് ബ​സാ​ർ-​ഇ.​ബീ​ന, ടെ​ന്പി​ൾ-​ടി.​സു​ഷ​മ, താ​യ​ത്തെ​രു-​സി.​എം. അ​നി​ത, പ​യ്യാ​ന്പ​ലം-​പി.​വി​മ​ല​കു​മാ​രി, താ​ളി​ക്കാ​വ്-​ഒ.​കെ.​വി​നീ​ഷ്,ചാ​ലാ​ട്- യു.​കെ. ശി​വ​കു​മാ​രി,പ​ഞ്ഞി​ക്ക​യി​ൽ- പി.​മു​കേ​ഷ്.


സി​പി​ഐ മ​ത്സ​രി​ക്കു​ന്ന ഡി​വി​ഷ​നു​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. എ​ട​ച്ചൊ​വ്വ-​വെ​ള്ളോ​റ രാ​ജ​ൻ, പ​ള്ളി​ക്കു​ന്ന്-​എ​ൻ.​ഇ. പ്രി​യം​വ​ദ, അ​ത്താ​ഴ​ക്കു​ന്ന്-​എം.​വി.​സ​വി​ത, വാ​രം-​പി.​അ​നി​ൽ​കു​മാ​ർ, ആ​ദി​ക​ട​ലാ​യി-​എം.​കെ.​ഷാ​ജി, ക​സാ​ന​ക്കോ​ട്ട-​മെ​ഹ്സി​ന സ​ലിം. ഐ​എ​ൻ​എ​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ടി.​കെ.​അ​ശ​റ​ഫ് ശാ​ദു​ലി​പ​ള്ളി​യി​ലും അ​സ്‌​ലം പി​ലാ​ക്കീ​ൽ ആ​യി​ക്ക​ര​യി​ലും റു​ഖി​യ​ത്ത് അ​സീ​മ ന​സ്‌​ലിം അ​റ​ക്ക​ലി​ലും മ​ത്സ​രി​ക്കും. കോ​ണ്‍​ഗ്ര​സ്-​എ​സി​ന്‍റെ എ​സ്. ഐ​ശ്വ​ര്യ പ​ള്ളി​യാം​മൂ​ല​യി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്വ​ത​ന്ത്ര​നാ​യി ആ​ർ അ​നി​ൽ​കു​മാ​ർ ഉ​ദ​യം​കു​ന്നി​ലും മ​ത്സ​രി​ക്കും.

 
ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി എം.​വി.​ജി​ന ചാ​ല​യി​ലും കാ​ന​ത്തൂ​രി​ൽ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി എ​ൻ.​ഇ. ആ​ര്യാ​ദേ​വി എ​ന്നി​വ​രും ജ​ന​വി​ധി തേ​ടും.
എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ​ന്‍.​ച​ന്ദ്ര​ന്‍, നേ​താ​ക്ക​ളാ​യ എം.​പ്ര​കാ​ശ​ന്‍, കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, എ​ന്‍.​സു​ക​ന്യ, കെ ​പി സ​ഹ​ദേ​വ​ന്‍, പി.​അ​ജ​യ​കു​മാ​ര്‍, കെ.​പി. പ്ര​ശാ​ന്ത്, കെ.​കെ. ജ​യ​പ്ര​കാ​ശ്, അ​സ്‌​ലം പി​ലാ​ക്കീ​ല്‍, പി.​സി. അ​ശോ​ക​ന്‍ , രാ​ഗേ​ഷ് മ​ന്ദ​മ്പേ​ത്ത് എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

പോ​രാ​ട്ട​ച്ചൂ​ടി​ൽ അ​ച്ഛ​നും അ​മ്മ​യും മ​ക​ളും


മാ​ലോം: അ​ച്ഛ​നും അ​മ്മ​യും മ​ക​ളും ഒ​രു​മി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് മാ​ലോം നാ​ട്ട​ക്ക​ല്ലി​ലെ പു​ലി​ക്കോ​ട​ൻ വീ​ട്. അ​ച്ഛ​ൻ പു​ലി​ക്കോ​ട​ൻ ദാ​മോ​ദ​ര​ൻ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡ് കാ​ര്യോ​ട്ടു​ചാ​ലി​ലും ഭാ​ര്യ കെ. ​ശാ​ര​ദ തൊ​ട്ട​ടു​ത്ത 11-ാം വാ​ർ​ഡ് മാ​ലോ​ത്തു​മാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്. വി​വാ​ഹി​ത​യാ​യി കാ​ഞ്ഞ​ങ്ങാ​ട് താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ മ​ക​ൾ പ്ര​ശാ​ന്തി മു​ര​ളി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ മോ​നാ​ച്ച വാ​ർ​ഡി​ൽ ബി​ജെ​പി പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. മൂ​ന്നു​പേ​രും ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

 

കൂ​ത്തു​പ​റ​മ്പി​ൽ ദ​മ്പ​തി​ക​ൾ മ​ത്സ​ര​ത്തി​ന്


കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കാ​ൻ ദ​മ്പ​തി​ക​ളും. പ​ന്നി​യോ​റ മാ​ണി​ക്യം ഹൗ​സി​ൽ വി. ​രാ​ജീ​വ​നും ഭാ​ര്യ പി. ​ഷൈ​ജ​യു​മാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്. വി. ​രാ​ജീ​വ​ൻ ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യെ​ട്ടാം വാ​ർ​ഡാ​യ പ​ന്നി​യോ​റ​യി​ലും ഭാ​ര്യ പി. ​ഷൈ​ജ നാ​ലാം വാ​ർ​ഡാ​യ പാ​ലാ​പ​റ​മ്പി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വി. ​രാ​ജീ​വ​ൻ സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, കൂ​ത്തു​പ​റ​മ്പ് വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, സി​ഐ​ടി​യു കൂ​ത്തു​പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി​യം​ഗം, സ​മ​ന്വ​യ പീ​പ്പി​ൾ​സ് ക​ൾ​ച്ച​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.


ഭാ​ര്യ പി. ​ഷൈ​ജ​യാ​ക​ട്ടെ സി​പി​എം കൂ​ത്തു​പ​റ​മ്പ് വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടു​ത​വ​ണ വി​ജ​യി​ച്ചു. ര​ണ്ടു​ത​വ​ണ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി​രു​ന്നു. നേ​ര​ത്തെ പാ​ലാ​പ്പ​റ​മ്പ് വാ​ർ​ഡി​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്നു.

 

കോ​ർ​പ​റേ​ഷ​നി​ൽ ദ​ന്പ​തി​ക​ളും അ​മ്മ​യും മ​ക​ളും സ്ഥാ​നാ​ർ​ഥി​ക​ൾ


ക​ണ്ണൂ​ര്‍: കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ദ​ന്പ​തി​ക​ളും അ​മ്മ​യും മ​ക​ളും മ​ത്സ​ര രം​ഗ​ത്ത്. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി കെ.​സു​നി​ൽ-​സു​ഷ​മ ദ​ന്പ​തി​ക​ൾ ജ​ന​വി​ധി തേ​ടു​ന്പോ​ൾ അ​മ്മ​യും മ​ക​ളും ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി അ​മ്മ എ​ൻ.​ഇ.​പ്രി​യം​വ​ദ മ​ത്സ​രി​ക്കു​ന്പോ​ൾ ആ​ർ​ജെ​ഡി സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ക​ൾ എ​ൻ.​ഇ. ആ​ര്യ​ദേ​വി മ​ത്സ​രി​ക്കു​ന്ന​ത്. സു​ഷ​മ നേ​ര​ത്തെ ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​റാ​യി​രു​ന്നു. കെ.​സു​നി​ൽ തു​ളി​ച്ചേ​രി ഡി​വി​ഷ​നി​ലും ഭാ​ര്യ സു​ഷ​മ ടെ​ന്പി​ൾ ഡി​വി​ഷ​നി​ൽ നി​ന്നു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. സു​നി​ലി​ന്‍റെ ക​ന്നി മ​ത്സ​ര​മാ​ണി​ത്. എ​ൻ.​ഇ.​പ്രി​യം​വ​ദ പ​ള്ളി​ക്കു​ന്ന് ഡി​വി​ഷ​നി​ൽ നി​ന്നും മ​ക​ൾ ആ​ര്യാ​ദേ​വി കാ​ന​ത്തൂ​ർ ഡി​വി​ഷ​നി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​ഐ നേ​താ​വാ​യി​രു​ന്ന എ​ൻ.​ഇ ബ​ൽ​റാ​മി​ന്‍റെ സ​ഹോ​ദ​രി യ​ശോ​ദ​യു​ടെ മ​ക​ളാ​ണ് പ്രി​യം​വ​ദ.

 

Tags : local nattuvishesham Kannur Corporation

Recent News

Corehub Up