നന്ദിയോട് നടന്ന ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യോഗം.
വണ്ടിത്താവളം: ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ ആർ. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, അഡ്വ. മഹേഷ്, ഷിബു, എസ്. ശശികുമാർ, ശശി എന്നിവർ പ്രസംഗിച്ചു. ഇടതുപക്ഷ മുന്നണിക്ക് വോട്ടു ചെയ്ത വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായാണ് നന്ദിയോട്, അഞ്ചാം മൈൽ, കണക്കമ്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം, അണിക്കോട് ഉൾപ്പെടെ 25 കേന്ദ്രങ്ങളിൽ വിശദീകരണയോഗങ്ങൾ സംഘടിപ്പിച്ചത്.
Tags : Left Front nattuvishesham local news