മലപ്പുറം: ഏപ്രിൽ ഒന്പതിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ മുന്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള വരണാധികാരികളും ഉപവരണാധികാരികളും. മണ്ഡലം, വരണാധികാരി, ഉപവരണാധികാരി എന്ന ക്രമത്തിൽ.
കൊണ്ടോട്ടി: വരണാധികാരി - ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ, കൊണ്ടോട്ടി.
ഏറനാട്: വരണാധികാരി -ജില്ലാ സപ്ലൈ ഓഫീസർ, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ(എൽആർ) ഏറനാട്.
നിലന്പൂർ: വരണാധികാരി-ജോയിന്റ് ഡയറക്ടർ, തദ്ദേശ വകുപ്പ്, മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, നിലന്പൂർ.
വണ്ടൂർ:വരണാധികാരി- സോണൽ ലാന്റ് ബോർഡ് (മലപ്പുറം ആൻഡ് വയനാട്), മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ(എൽആർ) നിലന്പൂർ.
മഞ്ചേരി: വരണാധികാരി- ഡെപ്യൂട്ടി കളക്ടർ(എൽഎ)മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, ഏറനാട്.
പെരിന്തൽമണ്ണ: വരണാധികാരി- സബ് കളക്ടർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, പെരിന്തൽമണ്ണ. ഉപവരണാധികാരി-സീനിയർ സൂപ്രണ്ട് ആർഡിഒ, പെരിന്തൽമണ്ണ.
മങ്കട: വരണാധികാരി- ഡെപ്യൂട്ടി കളക്ടർ (എൽആർ) മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, പെരിന്തൽമണ്ണ.
മലപ്പുറം: വരണാധികാരി- ജില്ലാ ലേബർ ഓഫീസർ, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ (എൽആർ) പെരിന്തൽമണ്ണ.
വേങ്ങര: വരണാധികാരി- പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ, മലപ്പുറം ഉപവരണാധികാരി- തഹസിൽദാർ (എൽആർ) തിരൂരങ്ങാടി.
വള്ളിക്കുന്ന്: വരണാധികാരി-ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ (എൽആർ) കൊണ്ടോട്ടി.
തിരൂരങ്ങാടി: വരണാധികാരി- ഡെപ്യൂട്ടി കളക്ടർ (ഡിഎം)മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, തിരൂരങ്ങാടി.
താനൂർ: വരണാധികാരി- ജില്ലാ രജിസ്ട്രാർ ജനറൽ, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ, തിരൂർ.
തിരൂർ: വരണാധികാരി-ഡെപ്യൂട്ടി കളക്ടർ (ആർആർ) മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ (എൽആർ) പൊന്നാനി.
കോട്ടക്കൽ: വരണാധികാരി-മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ. ഉപവരണാധികാരി-തഹസിൽദാർ (എൽആർ) തിരൂർ.
തവനൂർ: വരണാധികാരി-സബ് കളക്ടർ/റവന്യു ഡിവിഷണൽ ഓഫീസർ, തിരൂർ. ഉപവരണാധികാരി- സീനിയർ സൂപ്രണ്ട് ആർഡിഒ, തിരൂർ.
പൊന്നാനി: വരണാധികാരി-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പൊന്നാനി ഉപവരണാധികാരി-തഹസിൽദാർ, പൊന്നാനി.