ചങ്ങനാശേരി ലയണ്സ് ക്ലബ് സംഘടിപ്പിച്ച പീസ് പെയിന്റിംഗ് മത്സരത്തില്നിന്ന്.
ചങ്ങനാശേരി: ചങ്ങനാശേരി ലയണ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ചങ്ങനാശേരിയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂള് വിദ്യാര്ഥികള്ക്കായി പീസ് പോസ്റ്റര് മത്സരവും പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു. ഡിവൈഎസ്പി ആസാദ് എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.
ലയണ്സ് ക്ലബ്ബ് പ്രസിഡന്റ് വി. ജി. ജേക്കബ് അധ്യക്ഷത വഹിച്ചും. പ്രോജക്ട് കണ്വീനര് ലയണ് ജയ്മോന് വര്ഗീസ് ആമുഖ പ്രസംഗം നടത്തി. ഡിസ്ട്രിക്ട് പ്രോഗ്രാം കോര്ഡിനേറ്റര് പ്രസന്നന് പണിക്കർ, സെക്രട്ടറി ജോണി എന്നിവര് പ്രസംഗിച്ചു.
മത്സരവിജയികൾ:
പീസ് പോസ്റ്റര് മത്സരം:
ഒന്നാം സ്ഥാനം: അഭിനവ് വി. ജോസഫ് (സെന്റ് തെരേസാസ് ഹൈസ്കൂള് വാഴപ്പള്ളി) രണ്ടാം സ്ഥാനം: അദ്രിജ കുമാര് (അമൃത വിദ്യാലയം വാഴപ്പള്ളി)
പെയിന്റിംഗ് മത്സരം (വിവിധ ഗ്രൂപ്പുകളില് ഒന്നാം സ്ഥാനം നേടിയവർ):
അധ്വിക (അമൃത വിദ്യാലയം), ഡേവിഡ് എ. (ഗുഡ് ഷെപ്പേര്ഡ് സ്കൂള് തെങ്ങണ), വിഷ്ണുപ്രിയ സുരേഷ് (സേക്രഡ് ഹാര്ട്ട് സ്കൂള് ചങ്ങനാശേരി), അഞ്ജലിയ അന്ന ജോസഫ് (സെന്റ് മേരീസ് യുപി സ്കൂള് ചങ്ങനാശേരി), റിതിക റ്റിബിന് (സെന്റ് ആന്സ് ഗേള്സ് ഹൈസ്കൂള് ചങ്ങനാശേരി).
മത്സരത്തില് പങ്കെടുത്ത മുഴുവന് വിദ്യാര്ഥികള്ക്കും ലയണ്സ് ക്ലബ്ബിന്റെ ഉപഹാരമായി ഗിഫ്റ്റ് ഹാമ്പറുകള് വിതരണം ചെയ്തു.