നെടുമുടി- കരുവാറ്റ റോഡിന് സമീപമുള്ള പാടശേഖരത്തിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞിരിക്കുന്ന നിലയിൽ.
ചമ്പക്കുളം: മദ്യക്കുപ്പികൾ നെൽ പാടങ്ങളിലേക്ക് വലിച്ചെറിയുന്നത് കർഷകർക്കും കർഷക തൊഴിലാളികൾക്കും ഒരുപോലെ ഭീഷണിയാകുന്നു.
പാടശേഖരങ്ങളോടു ചേർന്നുള്ള റോഡുകളിലും ചിറകളിലുമിരുന്ന് മദ്യപിക്കുന്നവർ നിലത്തേക്ക് പൊട്ടിച്ചും അല്ലാതെയും വലിച്ചെറിയുന്ന ചില്ലുകുപ്പികൾ ജോലി ചെയ്യുന്നവർക്ക് അപകടം വരുത്തുന്നു.
കഴിഞ്ഞ വർഷം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പാടങ്ങളിൽ ജോലിക്കിറങ്ങിയ പല തൊഴിലാളികൾക്കും കുപ്പിച്ചില്ലുകൾ കാലിൽ തറച്ച് മുറിവേറ്റിരുന്നു.
ഇതുമൂലം തൊഴിലാളികൾ ക്ക് ദിവസങ്ങളോളം തൊഴിലെടുക്കാനാവാതെ ഇരിക്കേണ്ടിവരുന്നു.
സംഘം ചേർന്ന് മദ്യപിച്ചതിനുശേഷം റോഡിറമ്പിലും മറ്റുമുള്ള നിലങ്ങളിലേക്ക് വലിച്ചെറിയുന്ന നിരവധി ചില്ലുകുപ്പികളാണ് കൃഷിക്കായി നിലം ഒരുക്കുന്ന അവസരത്തിൽ തൊഴിലാളികൾക്ക് എടുത്തു മാറ്റേണ്ടി വരുന്നത്.
ചിലർ ചില്ല് കുപ്പികൾ പൊട്ടിച്ച് പാടത്തേക്ക് വലിച്ചെറിയുന്നത് ചേറ്റിലേക്ക് ആഴ്ന്ന് പോകും. ഇത് തൊഴിലാളികളുടെ കാലിൽ തുളച്ചുകറി അപകടങ്ങൾ ഉണ്ടാകുന്നത് മിക്കപ്പോഴും വാ ർത്തയാകാറ ുണ്ടെങ്കിലും ഈ പ്രവൃത്തി ഇപ്പോഴും യാതൊരു തടസവും കൂടാതെ നടന്നു വരുന്നു.
Tags : NattuVishesham DistrictNews