x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഴ്സി കോ​ള​ജി​ൽ സാഹിത്യ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: July 31, 2026 12:23 AM IST | Updated: July 31, 2026 12:23 AM IST

മേ​ഴ്സി കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ

പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് ഭാ​ഷാ​വി​ഭാ​ഗ​വും വേ​ലൂ​ർ അ​ർ​ണോ​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ർ​ണോ​സ് അ​ക്കാ​ദ​മി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ജോ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​എ​ൻ.​എം. ലൗ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റൂ​ർ ഗ​വ. കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​വി.​ആ​ർ. അ​ഞ്ജ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

‘മ​ല​യാ​ള​ക​വി​ത സാ​ഹി​ത്യ ച​രി​ത്ര​ത്തി​ലെ ന​വോ​ത്ഥാ​ന​ഘ​ട്ട​വും വൃ​ത്ത​സ​ങ്ക​ല്പ​വും’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ്ര​ഭാ​ഷ​ണം. അ​ർ​ണോ​സ് അ​ക്കാ​ദ​മി ആ​നി​മേ​റ്റ​ർ എ.​ജി. രാ​ജീ​വ​ൻ, മേ​ഴ്സി കോ​ള​ജ് സം​സ്കൃ​ത​വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ. വാ​ണി​ശ്രീ, ഹി​സ്റ്റ​റി ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഇ.​ടി. ഷൈ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.
മ​ല​യാ​ളം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി​സ്റ്റ​ർ ഡോ.​എം.​വി. സി​ജി സ്വാ​ഗ​ത​വും മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ പി.​ജെ. ജൂ​ലി ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ല​ക്ഷ്മി എ​സ്. പ്ര​സാ​ദ് പ്രാ​ർ​ഥ​നാ​ഗീ​ത​വും പി.​വി. കൃ​ഷ്ണ​ജ പു​ത്ത​ൻ​പാ​ന ആ​ലാ​പ​ന​വും ന​ട​ത്തി.

Tags : Literature Seminar NattuVishasham DistrictNews

Recent News

Corehub Up