കുട്ടികൾ വിജയാഹ്ലാദ പ്രകടനം നടത്തുന്നു
മാന്നാർ: ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ കുരുന്നുകൾക്ക് പകർന്നു നൽകുവാൻ മാന്നാർ സിറിയൻ എംഡി എൽപി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു.
ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ആവിഷ്കരിച്ചുകൊണ്ട്, മൊബൈൽ ആപ്പിന്റെ സഹായത്തോടെ വോട്ടിംഗ് മെഷീൻ തയാറാക്കിയാണ് വോട്ടെടുപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ നാമനിർദേശ പത്രിക സമർപണം, പോസ്റ്റർ പ്രചാരണം, ബാനർ, ചുവരെഴുത്ത് തുടങ്ങിയ പരമ്പരാഗത പ്രചാരണ രീതികൾ എല്ലാം തന്നെ ഈ തെരഞ്ഞെടുപ്പിലും കുട്ടികൾ നടത്തി. നാലാം ക്ലാസിലെ വൈഗ വി. നായർ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രഥമ അധ്യാപിക മറിയം ജി. ജോർജ്, സജിത്, വിപിൻ, സുമയ്യ, സ്വാതി, എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.
Tags : democracy NattuVishasham DistrictNews