x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ പൊ​ലിസ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 11, 2026 12:44 AM IST | Updated: October 11, 2026 12:44 AM IST

മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ൽ മേ​യ​ർ വി.​വി. രാ​ജേ​ഷി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും മേ​യ​ർ​ക്കും കൗ​ണ്‍​സി​ല​ർ സു​ഗ​ത​നും എ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ മ്യൂ​സി​യം പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ന​ഗ​ര​സ​ഭാ ആ​സ്ഥാ​ന​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും പു​റ​ത്തു​നി​ന്നു​ള്ള​വ​രെ എ​ത്തി​ച്ച് മേ​യ​ർ​ക്കെ​തിരേ അ​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ബി​ജെ​പി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു. സ്വ​ന്തം വാ​ർ​ഡു​ക​ളി​ലെ വി​ക​സ​ന​കാ​ര്യ​ങ്ങ​ൾ മേ​യ​റു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​പ​ക​രം ക്രി​മി​ന​ലു​ക​ളെ എ​ത്തി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മേ​യ​ർ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള നി​രാ​ശ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​വ് എ​സ്.​പി. ദീ​പ​ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള വി​ഷ​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ബ​രീ​നാ​ഥ​നും ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ക​ര​മ​ന ജ​യ​ൻ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​ആ​ർ. ഗോ​പ​ൻ, ക​ര​മ​ന അ​ജി​ത്ത്, ചെ​ന്പ​ഴ​ന്തി ഉ​ദ​യ​ൻ, സ​ത്യ​വ​തി, ജി.​എ​സ്. മ​ഞ്ജു എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. ബി​ജെ​പി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പാ​പ്പ​നം​കോ​ട് സ​ജി, ഉ​പ​നേ​താ​വ് വി.​ജി. ഗി​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up