x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന​മൂ​ട്ടി​യ അ​ധ്യാ​പി​ക​മാ​ർ​ക്ക് മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ ആ​ദ​രം

വെബ് ഡെസ്ക്
Published: October 11, 2026 12:42 AM IST | Updated: October 11, 2026 12:42 AM IST

അധ്യാപകരെ മ​ന്ത്രി സി.​പി. ജോ​ൺ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചപ്പോൾ.

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യി​ലൂ​ടെ മി​ച്ചം​പി​ടി​ച്ച തു​ക​കൊ​ണ്ട് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് അ​ന്ന​മൂ​ട്ടി​യ അ​ധ്യാ​പി​ക​മാ​ർ​ക്ക് മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ ആ​ദ​രം. പൊ​ൻ​മു​ടി ഗ​വ​. യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ നി​മി​ഷ, ജ​യ​ശ്രീ ദേ​വ​ൻ, ശാ​ലു പൗ​ലോ​സ് എ​ന്നീ അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ കു​ട്ടി​ക​ളെ​യും ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​മാ​യി മ​ന്ത്രി വ​സ​തി​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ പി. ​നി​മി​ഷ, പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ ജ​യ​ശ്രീ ദേ​വ​ൻ, വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​നി​യാ​യ ശാ​ലു പൗ​ലോ​സ് എ​ന്നീ അ​ധ്യാ​പി​ക​മാ​രാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. പൊ​ന്മു​ടി​യി​ൽ നി​ന്നും 26 കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​തു​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഈ ​അ​ധ്യാ​പി​ക​മാ​ർ. ദി​വ​സേ​ന​യു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി​യെ​യാ​ണ് ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന തു​ക കു​ട്ടി​ക​ളു​ടെ അ​ന്ന​ത്തി​നാ​യി മാ​റ്റി​വെ​യ്ക്കു​ക​യാ​ണി​വ​ർ. തോ​ട്ടം മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥിക​ൾ​ക്ക് മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​ർ​ക്കും ഇ​വ​ർ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.

തോ​ട്ടം മേ​ഖ​ല​യി​ലെ ര​ക്ഷി​താ​ക്ക​ൾ വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞെ​ത്താ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു​വ​ർ​ഷംമു​മ്പ് സ്കൂ​ളി​ൽ സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി തു​ട​ങ്ങി​യി​രു​ന്നു. സ്പോ​ൺ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടുപോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, സ്പോ​ൺ​സ​ർ​മാ​രു​ടെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം പ​ദ്ധ​തി നി​ല​ച്ചു​പോ​കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഈ ​അ​ധ്യാ​പി​ക​മാ​ർ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര തു​ട​ങ്ങി​യ ശേ​ഷം മി​ച്ചം​പി​ടി​ച്ച തു​ക​യാ​യി​രു​ന്നു ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ച​ത്.
തു​ട​ർ​ന്നും സ്വ​ന്തം പ​ണം സ്വ​രൂ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്നു. ഇ​വ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് മ​ന്ത്രി അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഈ ​റൂ​ട്ടി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഒ​രു ബ​സ് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യ​വും മ​ന്ത്രി പ​രി​ഗ​ണി​ച്ചു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ക​രു​ത​ലി​ന്‍റെ​യും വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഈ ​അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് അ​ധ്യാ​പി​ക​മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു​കൊ​ണ്ടു സി.​പി. ജോ​ൺ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up