ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ശാന്തിയാത്ര.
തിരുവനന്തപുരം: മലങ്കരസുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പോലിത്തൻ ആർച്ച്ബിഷപ്പും തിരുവനന്തപുരം മേജർ അതിരൂപതയു ടെ അധ്യക്ഷനുമായിരുന്ന ആർച്ച്ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 32-ാമത് ഓർമപ്പെരുന്നാളി നേടനുബന്ധിച്ച് ശാന്തി യാത്രയും അനുസ്മരണ സമ്മേളന സംഘടിപ്പിച്ചു.
നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയി ൽ വൈകുന്നേരം അഞ്ചിനു മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. മേജർ അതിരൂപത പ്രസിഡന്റ് റെജിമോൻ അധ്യക്ഷത വഹിച്ചു.
മേജർ അതിരൂപത സഹായമെത്രാൻ യൂഹാന്നോൻ മാർ അലക്സിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. മേജർ അതിരൂപത ആത്മീയ ഉപദേഷ്ടാവ് ഫാ. മാത്യൂ പാറയ്ക്കൽ ഒഐസി ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രാജുമോൻ ഏഴംകുളം, സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു, ജില്ലാ വികാരി ഫാ. ജോൺ വിളയിൽ, ജില്ലാ ഡയറ്കടർ ഫാ. ഫിലിപ്പ് കണ്ണംകുളം, ഫാ. ഡാനിയേൽ മണ്ണിൽ ഒഐസി എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ശാന്തിയാത്രയ്ക്കു വികാരി ജനറാൾ ഫാ. തോമസ് കൈയ്യാലക്കൽ, മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, ജോൺ അരുശുംമൂട്, തോമസ് ചെറിയാൻ, സാം ജോസഫ്, തോമസ് ഈപ്പൻ, സാലു പതാലിൽ, സാബു തുണ്ടിയത്ത്, മൈക്കിൾ ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.