കട്ടപ്പന - പുളിയൻമല റോഡിൽ ലോറി കുടുങ്ങിയപ്പോൾ.
കട്ടപ്പന: തമിഴ്നാട്ടിൽനിന്ന് അരിയുമായിഎത്തിയ ലോറി അന്തർ സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന-പുളിയൻമല റോഡിൽ ഹിൽടോപ്പിലെ കൊടും വളവിൽ കുടുങ്ങി. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പോലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ചാണ് ഗതാഗതതടസം നീക്കിയത്. രാവിലെയുണ്ടായ ഗതാഗതതടസം പിഎസ്സി പരീക്ഷയ്ക്കായി എത്തിയവർക്കും ജോലിക്ക് പോകുന്നവർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇവിടെ നിരവധി വലിയ വാഹനങ്ങളാണ് കുടുങ്ങുന്നത്. ഭാരവാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പറ്റുന്ന തരത്തിൽ റോഡ് നവീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉള്ളതാണെങ്കിലും ഉത്തരവാദപ്പെട്ടവർ വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ല.
Tags : Local News Nattuvishesham Lorry gets stuck Kattapana-Puliyanmala road